ജാതീയ അവഹേളനം; സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ജാതീയ അവഹേളനം ആരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കാസർകോട് അസി. സെഷൻസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്‍റെ തുടർനടപടികൾ ഹൈകോടതി റദ്ദാക്കി. 2018ൽ കോഴിക്കോട്ട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ അഭിമുഖത്തിനിടെ പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് അയൽവാസിയായ സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലെ തുടർ നടപടികളാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
വിഷയം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും നടപടികൾ തുടരുന്നതിൽ അർഥമില്ലെന്നും ചൂണ്ടിക്കാട്ടി സന്തോഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഏച്ചിക്കാനം രചിച്ച ‘പന്തിഭോജനം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം. താനടക്കമുള്ള പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്നതാണ് പരാമർശമെന്നായിരുന്നു പരാതി. തുടർന്ന് പട്ടികജാതി/ വർഗ പീഡന നിരോധന നിയമപ്രകാരമാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കേസിൽ പൊതുതാൽപര്യമില്ലെന്നതടക്കം വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.