ചോര വീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന കവി
text_fieldsതിരുവനന്തപുരം: വയലാറിനുശേഷം മലയാള ആസ്വാദകർ കൊണ്ടാടിയ ജനപ്രീതി നേടിയ കലാകാരനാണ് അനിൽ പച്ചൂരാൻ. തെൻറ ആദ്യത്തെ ചലച്ചിത്രഗാനം കൊണ്ടുതന്നെ അദ്ദേഹം അതിപ്രശസ്തനായി. മണ്ണിെൻറ മണമുള്ള ഭാഷ കായംകുളത്തെ പുതുപ്പള്ളിക്കാരന് ജന്മസിദ്ധമായിരുന്നു. കവിതകളിലെ നാടന്‍ ശീലുകള്‍ അനില്‍ പനച്ചൂരാനെ ഈ മേഖലയില്‍ വ്യത്യസ്തനാക്കി. സ്വന്തം ആലാപന ശൈലിയിലൂടെ അദ്ദേഹം പുതുവഴി വെട്ടി.
ചുവപ്പുനിറഞ്ഞ തെൻറ കാഴ്ചപ്പാടുകളിൽ ഇഴചേർത്ത്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ചരിത്രത്തിലേക്ക് എത്തിനോക്കുകയായിരുന്നു 'ചോര വീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം...' എന്ന ആദ്യ സിനിമാഗാനം. അതൊരു മുഴക്കമായി കേരളത്തിൽ നിറഞ്ഞു. ആസ്വാദകർക്ക് പുതിയൊരു അനുഭവം നൽകി. ഈ ഗാനത്തിനു പിറകെ 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...' എന്ന ഗാനവും ഇദ്ദേഹത്തെ ജനപ്രിയനാക്കി.
'ആത്മസംഘർഷത്തിെൻറ ഉപോൽപന്നമാണ് കവിത; സംഘർഷമില്ലാതെ കവിതയില്ല' എന്നായിരുന്നു പനച്ചൂരാെൻറ അഭിപ്രായം. ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ പഠനസമയത്ത് എഴുതുന്ന കവിതകൾ വശ്യമായ രീതിയിൽ ചൊല്ലിയിരുന്നു. ചൊൽക്കാഴ്ചയുടെ കവി എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു.
ഇദ്ദേഹത്തിെൻറ 'അനാഥൻ' എന്ന കവിത ജയരാജിെൻറ 'മകൾക്ക്' എന്ന സിനിമക്ക് ഒരു പ്രചോദനമായി. പുരോഗമനകലാ സാംസ്‌കാരിക രംഗങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു പനച്ചൂരാന്‍. മുഴുവൻ സമയ സാംസ്കാരിക പ്രവർത്തകനായും കവിയെന്ന നിലയിലും കേരളം കീഴടക്കി. ചോരവീണ മണ്ണിൽനിന്ന് എന്ന വരികളെഴുതിയ കവി തന്നെയാണ് ജിമിക്കിക്കമ്മൽ വരികളെഴുതിയതും. സ്വന്തമായെരു ശൈലി മലയാളത്തിൽ സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.