ചെറുകഥയുടെ ശിൽപിക്ക് 91; ആഘോഷമാക്കി ടി. പത്മനാഭെൻറ ജന്മദിനം
text_fieldsപയ്യന്നൂർ (കണ്ണൂർ): മലയാള ചെറുകഥാ സാഹിത്യത്തിൽ മാനവികതയുടെ പ്രകാശം പരത്തിയ ടി. പത്മനാഭന് 91 വയസ്സ്. കഥാകൃത്തിെൻറ പിറന്നാൾ ആഘോഷം ശനിയാഴ്ച മുഴുദിന കലാസാംസ്കാരിക പരിപാടികളോടെ പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനത്തിൽ നടന്നു.
കഥയിലെ കാൽപനികതയിൽ പോലും തത്ത്വചിന്തയുടെയും മാനവ സ്നേഹത്തിെൻറയും വെളിച്ചം തെളിയിച്ച കഥയുടെ രാജശിൽപിയുടെ ജന്മദിനാഘോഷം ആനന്ദഭവനത്തിൽ രാവിലെ ഒമ്പതിന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് തുടങ്ങിയത്.
തുടർന്ന് നവതി സമ്മേളനത്തിൽ ഡോ. എം.എം. ശ്രീധരൻ, അഡ്വ. ശശി വട്ടക്കൊവ്വൽ, ഡോ. ഇ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ടി. പത്മനാഭൻ ജന്മദിന സന്ദേശം നൽകി. സ്വാമി കൃഷ്ണാനന്ദ ഭാരതി ജന്മദിന സമ്മാനം നൽകി. ഉച്ചക്ക് പിറന്നാൾ സദ്യക്കുശേഷം ഉസ്താദ് റഫീഖ് ഖാെൻറ സിത്താർ വാദനം അരങ്ങേറി. 3.30 മുതൽ നളനും ഹംസവും കഥകളി അരങ്ങിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.