എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്
text_fieldsന്യൂഡൽഹി: സാഹിത്യ നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം.ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്. സമഗ്രസംഭാവനക്കാണ് പുരസ്കാരം. സാഹിത്യരംഗത്ത് ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന പ്രതിഭാധനന്മാര്ക്ക് അക്കാദമി നല്കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. മലയാള സാഹിത്യത്തില്‍ നിന്ന് ഫെലോഷിപ് ലഭിക്കുന്ന ആറാമത്തെ ആളാണ് ലീലാവതി. എം.ടി. വാസുദേവന്‍ നായർ, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എന്‍. ബാലാമണിയമ്മ, കോവിലന് എന്നിവർ നേരത്തെ ഫെലോഷിപ്പിന് അര്‍ഹരായിട്ടുണ്ട്.
വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സുധാകരന് രാമന്തളിയുടെ ശിഖരസൂര്യന്‍ എന്ന കന്നഡ നോവല്‍ വിവര്‍ത്തനത്തിന് ലഭിച്ചു. രവീന്ദ്രനാഥ് ടാഗോറിെൻറ ഗോറയുടെ വിവർത്തനത്തിന് തമിഴിൽ കെ. ചെല്ലപ്പനും പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.