സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന് പ്രഥമ പുരസ്കാരം യൂസുഫലിക്ക്
text_fieldsമലപ്പുറം: സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ കുടുംബം ആരംഭിച്ച സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം എം.എ. യൂസുഫലിക്ക്. ജീവകാരുണ്യ-തൊഴില്‍ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നവംബര്‍ 12ന് ദുബൈയില്‍ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും. ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലടക്കം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
ഏകാംഗ ജൂറിയായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും പുരസ്കാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ വിവിധ പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് ചെയര്മാന് ഡോ. മുഹമ്മദ് മുഫ്ലിഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.