ചെറുകാട് സാഹിത്യ പുരസ്കാരം വിനോദ് കൃഷ്ണക്ക്
text_fieldsപെരിന്തൽമണ്ണ: ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് സാഹിത്യ പുരസ്കാരം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണയുടെ 9 mm ബരേറ്റ എന്ന നോവലിന്. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഗാന്ധിജിയുടെ വധവും ബന്ധപ്പെട്ട ഗൂഢാലോചനയുമാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ പ്രസിദ്ധീകരിച്ച നോവലിന്റെ പ്രമേയം.
ഇന്ത്യ ചരിത്രത്തിലെ രക്തപങ്കിലമായ കാലത്തെ ധീരമായി പുനരാവിഷ്കരിക്കുകയാണ് എഴുത്തുകാരനെന്ന് പ്രഫ. എം.എം. നാരായണൻ, എം.കെ. മനോഹരൻ, ടി.പി. വേണുഗോപാലൻ എന്നിവരടങ്ങിയ പുരസ്കാര നിർണയസമിതി അഭിപ്രായപ്പെട്ടു.
ഒക്ടോബർ 28ന് വൈകീട്ട് നാലിന് പുലാമന്തോൾ കട്ടുപ്പാറയിൽ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അവാർഡ് സമ്മാനിക്കും. കവി പി.എൻ. ഗോപീകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ചെറുകാട് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സി. വാസുദേവൻ, സെക്രട്ടറി കെ. മൊയ്തുട്ടി, വേണു പാലൂർ, എൻ.പി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.