ചേതനയുടെ നാടകരാവിന് ഇന്ന് തിരിതെളിയും
text_fieldsആറാട്ടുപുഴ: പെരുമ്പള്ളി ചേതന കലാ സാംസ്കാരിക വേദിയുടെ രണ്ടാമത് കെ.കെ. കുന്നത്ത് സ്മാരക അഖില കേരള പ്രഫഷനൽ നാടകോത്സവം ‘നാടകരാവ്’ വ്യാഴാഴ്ച മുതൽ 25 വരെ നടക്കും.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കലക്ടർ കൃഷ്ണതേജ വിശിഷ്ടാതിഥിയാകും. ചിന്തകനും എഴുത്തുകാരനുമായ ബി. രാജീവന് നാടിന്റെ ആദരമായി ഗുരുശ്രേഷ്ഠ പുരസ്കാരം നൽകും. സുബി സ്മാരക ചികിത്സ സഹായധനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ വിതരണം ചെയ്യും. രാത്രി 7.30ന് എറണാകുളം നാടകവേദിയുടെ ‘ചൂണ്ടുവിരൽ’ അവതരണം നടക്കും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാവ്യസന്ധ്യ, 7.30ന് ആലപ്പി തിയറ്റേഴ്സിന്റെ നാടകം ‘മഴ നനയാത്ത മക്കൾ’, 21-ന് വൈകീട്ട് അഞ്ചിന് ചേതനയിലെ കുട്ടികളുടെ കലാവിരുന്ന്. 7.30-ന് കായകുളം സപര്യയുടെ നാടകം ‘ചെമ്പൻ കുതിര’.22-ന് വൈകീട്ട് 5.30-ന് നാടക സദസ്സ്, സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നാടക രചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര വിശിഷ്ടാതിഥിയാകും. നടൻ ആദിനാട് ശശിയെ ആദരിക്കും. രാത്രി 7.30-ന് തൃശൂർ വസുന്ധരയുടെ നാടകം ‘കാണാപ്പൊന്ന്’.23-ന് വൈകീട്ട് 5.30-ന് വനിത സമ്മേളനം. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്യും. ഏഴിന് കുട്ടികളുടെ നാടകം ‘ഗ്രേറ്റയുടെ പായ്ക്കപ്പൽ’, 7.30-ന് കായംകുളം ദേവാ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം ‘ആറ് വിരലുള്ള കുട്ടി’. 24-ന് വൈകീട്ട് അഞ്ചിന് സുബി അനുസ്മരണവും വിദ്യാഭ്യാസ സമ്മേളനവും. എ എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് വിതരണം ചെയ്യും. 7.30-ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തൻ ഒന്നാം സാക്ഷി’ നാടകം.25-ന് വൈകീട്ട് 5.30-ന് നടക്കുന്ന സമാപനം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നടൻ ജയൻ ചേർത്തല വിശിഷ്ടാതിഥിയാകും. രാത്രി 7.30-ന് തിരുവനന്തപുരം സോപാനം തീയറ്റേഴ്സിന്റെ ‘തീവണ്ടി’ നാടക അവതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.