ബാലസാഹിത്യകാരൻ വലിയോറ വി.പി അന്തരിച്ചു
text_fieldsവേങ്ങര (മലപ്പുറം): പ്രമുഖ ബാലസാഹിത്യകാരൻ വലിയോറ വി.പി എന്ന വൈദ്യക്കാരൻ പൊട്ടി മൊയ്തീൻകുട്ടി (77) അന്തരിച്ചു. ആനുകാലികങ്ങളിലും ബാലപ്രസിദ്ധീകരണങ്ങളിലുമായി നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീണ്ടും തണൽ തേടി മറ്റൊരാൾ, സ്വർഗം തീർക്കുന്നവർ എന്നീ നോവലുകളും രചിച്ചു.
15ലധികം പുസ്തകങ്ങളുടെ രചയിതാവാണ്. അഴകുവിടരുന്ന ലോകം, അസർ മുല്ലകൾ, ഇട്ടിക്കണ്ടപ്പൻ, കിങ്ങിണിപൂക്കൾ, കുഞ്ഞിക്കിനാവുകൾ, കുറിഞ്ഞ്യാനി പൂച്ച, ചക്കരയുമ്മകൾ, തേരട്ട തീവണ്ടി, തോൽ ചെരിപ്പ്, പിടിച്ചിയാമ, പൂത്തുമ്പികൾ, മണ്ടൻ വാസു, മാനസാന്തരം എന്നിവ ഇതിലുൾപ്പെടുന്നു. കുടുംബമാധ്യമത്തിലും മലർവാടിയിലും നിരവധി കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.
അമ്പലമാട്, വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളുകളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം വേങ്ങര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ബിച്ചാമിന, ബേബി നജ്മ, റഹീമ (അധ്യാപിക), ഫൈസൽ ബാബു, സാദിഖലി, റിസാന മാളു. മരുമക്കൾ: ഇബ്രാഹിം കുണ്ടൂർ, സലീം വയനാട്, അജീഷ് കോട്ടയം, തസ് ലീന, ജുമൈല യാസ്മിൻ, ജഹീർ ഹുസൈൻ ചുള്ളിപ്പറമ്പ്. മയ്യിത്ത് മുതലമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.