ചിന്തയുടെ പ്രബന്ധത്തിൽ വീഴ്ചകൾ ഇല്ല; തെറ്റിൽ ഉറച്ച് മുൻ പിവിസി, പ്രബന്ധത്തിലേത് ചിന്തയുടെ സ്വന്തം ഗവേഷണ കണ്ടെത്തലുകൾ
text_fieldsതിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം താൻ പൂർണ്ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ:പി.പി.അജയകുമാർ കേരള വിസി ക്ക് വിശദീകരണം നൽകി. ചിന്തയുടെ പ്രബന്ധം സംബന്ധിച്ച് ഇതേവരെ ആരുമായും പ്രതികരിക്കാത്ത ഗവേഷക ഗൈഡ് കഴിഞ്ഞ ദിവസമാണ് വിസിക്ക് വിശദീകരണം നൽകിയത്.
`വാഴക്കുല'യുടെ രചയിതാവിെൻറ പേര് മാറിയത് ഒരു നോട്ടപ്പിശക് ആണെന്നും പ്രസ്തുത പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ, വിസി ക്ക് നൽകിയ മറുപടിയിലും ആവർത്തിച്ചിരിക്കുകയാണ്.
പ്രബന്ധം പല ലേഖനങ്ങളിൽ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷര തെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും യു.ജി.സിയുടെ വെബ് സൈറ്റായ `ഷോദ്ഗംഗ'യിൽ അപ്‌ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതേവരെ ഗവണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നില്ല.
പ്രബന്ധത്തിന് മറ്റ് പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത 10 ശതമാനത്തിന് താഴെയാണെന്നും, യൂ ജിസി വ്യവസ്ഥ പ്രകാരമുള്ള പ്ലാജിയറിസം പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂർണ്ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിെൻറ വിശദീകരണത്തിൽ പറയുന്നു. ചിന്താ ജെറോമിെൻറ പി എച്ച്ഡി പ്രവേശനവുമായി മായി ബന്ധപ്പെട്ട ഫയലുകൾ , പ്രബന്ധത്തിെൻറ ഒറിജിനൽ പതിപ്പ്, മൂല്യനിർണ്ണയം നടത്തിയ തമിഴ് നാടിലെയും, ബനാറിസ്സിലെയും യൂണിവേഴ്സിറ്റി പ്രഫസ്സർമാരുടെ റിപ്പോർട്ടുകൾ, ഓപ്പൺ ഡിഫൻസ് രേഖകൾ,എന്നിവ വിസി ആവശ്യപ്പെട്ടതനുസരിച്ച് രജിസ്ട്രാർ സമർപ്പിച്ചിട്ടുണ്ട്. മറ്റ് ലേഖനങ്ങളിലെ വാചക ഘടനകൾ പരസ്പരം മാറ്റിയിട്ടുള്ളതുകൊണ്ടും അക്ഷരത്തെറ്റുകൾ കൂടുതലുള്ളതുകൊണ്ടും അനാവശ്യമായി അടയാളങ്ങൾ (ചിഹ്നങ്ങൾ) രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടും പ്ലേജറിസത്തിെൻറ (കോപ്പിയടി) ശതമാനം കുറച്ച് കാണിക്കുമെന്നതിനാൽ പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരളവിസി യോട് ആവശ്യപ്പെട്ടിരിക്കയാണ്.
എന്നാൽ, ഗൈഡിന്റെ(മുൻ പിവിസി) വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ ഗവർണർക്ക് റിപ്പോർട്ട് നൽകാൻ വി.സിയുടെ മേൽ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം ശക്തമാണ്. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മേലാണ് കേരള വിസി യുടെ ചുമതല വഹിക്കുന്നത്.
2011 ൽ ഗവേഷണത്തിന് കേരളയിൽ പ്രവേശനം ലഭിച്ച ചിന്ത, 2020 ൽ യുവജന കമ്മീഷൻ അധ്യക്ഷയായിരിക്കുമ്പോഴാണ് ഗവേഷണം പൂർത്തിയാക്കി തീസിസ് സമർപ്പിച്ചത്. 2021 ൽ സർവ്വകലാശാല പി.എച്ച്.ഡി ബിരുദം നൽകി. ഗൈഡിന്റെ വിശദീകരണം വസ്തുതാപരമല്ല. പ്രബന്ധം പരിശോധിക്കാതെ, വീഴ്ച സംബന്ധിച്ച് ചിന്തയുടെ നിലപാടുകൾ അതേപടി ആവർത്തിക്കുന്ന മുൻ പിവിസി ഡോ. പി. പി. അജയകുമാറിന്റെ ഗൈഡ്ഷിപ് പിൻവലിക്കണമെന്നും, പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി സമിതി കേരള വിസി യോട് ആവശ്യപ്പെട്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.