ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ?, ഞാൻ അത്ര പുരോഗമനവാദിയല്ലെന്ന് എ.എൻ. ഷംസീർ
text_fieldsചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോയെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഞാൻ അത്ര പുരോഗമനവാദിയല്ല. സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങൾ തെരുവിൽ ചെയ്യാൻ പാടില്ല. അത്തരം അരാജകത്വത്തെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. ചുംബനം എങ്ങനെയാണ് പ്രതിഷേധത്തിന്റെ ഒരു മാർഗമാകുന്നത്?. നമുക്ക് ചില അടിസ്ഥാന സാംസ്കാരിക ധാർമ്മികതകളും മൂല്യങ്ങളും ഉണ്ട്. ഞാൻ അത് പറഞ്ഞപ്പോൾ ചില അരാജകവാദികൾ എന്നെ കഠിനമായി ആക്രമിച്ചിരുന്നു. പക്ഷേ ഞാൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ കുഴപ്പക്കാരനല്ല. മാധ്യമപ്രവർത്തകരാണ് പലതും ചാർത്തി തന്നത്. ഞാൻ സാധാരണയായി സൗമ്യതയുള്ള വ്യക്തിയാണ്. എന്നാൽ സാഹചര്യം ആവശ്യപ്പെടുമ്പോൾ, എന്റെ പ്രതികരണങ്ങളിൽ മൂർച്ച കൂടും. എന്നെ ഏൽപ്പിച്ച ചുമതലകളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് പെരുമാറുന്നത്. സ്പീക്കറുടെ ചുമതല ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതിനോട് പരമാവധി നീതി പുലർത്താനാണ് ശ്രമിക്കുന്നത്. എം.എൽ.എയാവുക എന്നതിലുപരി മറ്റൊന്നും ആഗ്രഹിച്ച ആളല്ല. തീർച്ചയായും ഇതൊരു വലിയ അംഗീകാരമാണെന്നും ഷംസീർ പറഞ്ഞു.
കോടിയേരി വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ഗുരുവായിരുന്നു. ആ നഷ്ടവുമായി പൊരുത്തപ്പെടാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ഷംസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.