സിവിക് ചന്ദ്രെൻറ പേരിലുള്ള പീഡനക്കേസ്: ഇേൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി
text_fieldsകോഴിക്കോട്: എഴുത്തുകാരൻ സിവിക്ചന്ദ്രന്റെ പേരിലുള്ള പീഡനക്കേസിൽ പാഠഭേദം നൽകിയ ഇന്റേണൽ കമ്മിറ്റി അന്വേഷണറിപ്പോർട്ടിന് തിരിച്ചടി. ലേബർകമ്മിഷണർ റിപ്പോർട്ട് റദ്ദാക്കി. കോഴിക്കോട് റീജണൽ ജോയന്റ് ലേബർ കമ്മിഷണറുടെ ഓഫീസിൽ അതിജീവിത നൽകിയ അപ്പീൽ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇതോടെ, പരാതിക്കാരിക്ക് പുതിയ പരാതിനൽകാം.
ജുഡീഷ്യൽ അധികാരികൾക്ക് മുമ്പിൽ സമർപ്പിച്ച റിപ്പോർട്ട് ചട്ടവിരുദ്ധമായി രൂപവത്കരിച്ച ഒരുകമ്മിറ്റി നൽകിയതാണെന്നായിരുന്നു അതിജീവിത പറഞ്ഞത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമത്തെ ദുർബലപ്പെടുത്തുന്നതരത്തിൽ സിവിക് ചന്ദ്രൻ അനുകൂലമായറിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നുവെന്നും വിമർശിച്ചു. ലൈംഗികാതിക്രമക്കേസുകളിൽ 2013-ലെ നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചല്ല ഇന്റേണൽ കമ്മിറ്റി രൂപവത്കരിച്ചതെന്നും ലേബർകമ്മിഷണറെ ബോധ്യപ്പെടുത്തി.
നിയമത്തിലെ വകുപ്പ് നാല്-പ്രകാരം മിനിമം നാലംഗങ്ങൾ കമ്മിറ്റിയിലുണ്ടാവണം. ഒരു എക്സ്റ്റേണൽ അംഗവും പ്രിസൈഡിങ് ഒാഫീസറും വേണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലുടമയുടെപേരിലാണ് പരാതിയെങ്കിൽ കലക്ടർ അധ്യക്ഷതവഹിക്കുന്ന ലോക്കൽ കമ്മിറ്റിയാണ് കേസുകൾ പരിഗണിക്കേണ്ടതെന്നും നിയമമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.