നമുെക്കാപ്പമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് യു.എ. ഖാദർ അത്ഭുതപ്പെടുത്തി –എം.ടി
text_fieldsകോഴിക്കോട്: നമുെക്കാപ്പമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് അത്ഭുതപ്പെടുത്തിയ സാഹിത്യകാരനാണ് യു.എ. ഖാദർ എന്ന് എം.ടി. വാസുദേവൻ നായർ.
നമ്മുടെ ഭാഗത്തിെൻറയും ദേശത്തിെൻറയും ചരിത്രം രേഖപ്പെടുത്തിയ കലാകാരനായ യു.എ. ഖാദറിെൻറ സാഹിത്യസംഭാവനകൾ ശ്രദ്ധേയമാണെന്നും അത് മലയാളത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ നടന്ന അനുശോചനച്ചടങ്ങിലേക്കാണ് എം.ടി. സന്ദേശമയച്ചത്. സംവിധായകൻ രഞ്ജിത്ത് സന്ദേശം വായിച്ചു.
മതേതരത്വം വെല്ലുവിളി നേരിടുന്ന കാലത്ത് മലയാള സാഹിത്യ ലോകത്തിനും സമൂഹത്തിനും കനത്ത നഷ്ടമാണ് യു.എ. ഖാദറിെൻറ വിയോഗത്തോടെ ഉണ്ടായതെന്ന് യോഗത്തിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയം അഭിപ്രായപ്പെട്ടു.
എ.കെ. രമേശ് പ്രമേയം അവതരിപ്പിച്ചു. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എം.പിമാരായ എളമരം കരീം, എം.കെ. രാഘവൻ, ബിനോയ് വിശ്വം, എം.എൽ.എമാരായ എം.കെ. മുനീർ, എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, അസി. കലക്ടർ ശ്രീധന്യ സുരേഷ്, കെ.ഇ.എൻ, വി.ആർ. സുധീഷ്, കമാൽ വരദൂർ, പോൾ കല്ലാനോട്, പി. രഘുനാഥ്, എം. രാജൻ, എ.കെ. രമേഷ് തുടങ്ങിയവർ സംസാരിച്ചു. വിൽസൺ സാമുവൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.