`വാഴക്കുല ബൈ വൈലോപ്പിള്ളി'; സാന്ദർഭികമായ പിഴവ്, വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദി-ചിന്താ ജെറോം
text_fieldsസംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ വിവാദത്തിൽ വിശദീകരണവുമായി രംഗത്ത്. `വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് പ്രബന്ധത്തിൽ വന്നത് സാന്ദർഭികമായ പിഴവ് മാത്രമാണ്. യാതൊരു പരിഗണനയുമില്ലാതെ വിമർശനം നേരിടേണ്ടിവന്നു. വിമർശകർക്ക് ഹൃദയനിറഞ്ഞ നന്ദിയാണ് പറയാനുള്ളത്. ഒരു വരിപോലും മറ്റൊരിടത്തുനിന്നും പകർത്തിയെഴുതിയിട്ടില്ല. ചെറിയൊരു പിശകിനെ പർവതീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ള പ്രബന്ധമാണ്. പുസ്തകരൂപത്തിലാക്കുമ്പോൾ എല്ലാ തെറ്റും തിരുത്തുമെന്നും ചിന്താജെറോം പറഞ്ഞു. ഈ വിഷയത്തിൽ ഏറ്റവും വിഷമം എനിക്കാണ്. കുട്ടിക്കാലം മുതൽ ഉപയോഗിച്ച് വന്ന പുസ്തകത്തെ കുറിച്ചാണ് തെറ്റ് വന്നത്. വാഴക്കുലയെ കുറിച്ച് ഏറെ വേദികളിൽ സംസാരിച്ചിട്ടുണ്ട്. കൃത്യമായിതു നോട്ടപിശക് മാത്രമാണെന്നും ചിന്താജെറോം പറഞ്ഞു.
വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ലെന്ന് ചിന്താജെറോം പറഞ്ഞു. സാന്ദര്‍ഭികമായ ഉദാഹരണമായാണ് ഉപയോഗിച്ചത്. മാനുഷികമായ തെറ്റ് പറ്റി. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും. പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്.
പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെന്ന ആരോപണം ശരിയല്ല. മോഷണം ഉണ്ടായിട്ടില്ല. ആശയം ഉള്‍ക്കൊള്ളുകമാത്രമാണ് ചെയ്തത്. ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.