അച്ചടിക്കും രൂപകൽപനക്കുമുള്ള എഫ്.ഐ.പി ദേശീയ അവാര്‍ഡ് ഡി.സി ബുക്സിന്
text_fieldsന്യൂഡല്‍ഹി: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2021-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ അവാര്‍ഡില്‍ പത്തെണ്ണം ഡി.സി ബുക്സിനു ലഭിച്ചു. ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍നേടിയത് ഡി.സി ബുക്സിനാണ്.
ഖബര്‍(കെ ആര്‍ മീര), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍' ( ജനറല്‍ എഡിറ്റര്‍-സി ആര്‍ രാജഗോപാലന്‍), ക്ഷേത്രവിജ്ഞാനകോശം(പി.ജി.രാജേന്ദ്രന്‍), രാമായണ ഫോര്‍ ചില്‍ഡ്രന്‍ (സരസ്വതി രാജഗോപാൽ), മഹാമാരിയില്‍ മാറുന്ന കേരളം (എഡിറ്റര്‍-ഡോ.ജോമോന്‍ മാത്യു, ഡോ.സി.പ്രദീപ്), പി എസ് സി കോഡ്മാസ്റ്റര്‍( സുനില്‍ ജോണ്‍ പി എസ്), ശ്രേഷ്ഠഭാഷ പാഠാവലി, മലയാള പാഠാവലി, 'പച്ചക്കുതിര' മാസിക എന്നിവയാണ് പുരസ്കാരത്തിനര്‍ഹമായത്.
സെപ്റ്റംബര്‍ പതിനേഴാം തീയതി വൈകുന്നേരം 4 മണിക്ക് ഡല്‍ഹിയിലെ ദി ക്ലാറിഡ്ജസ് വൈസ് റീഗലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.