വനിതാ പ്രസാധകർക്ക് അവാർഡ് നൽകാൻ തീരുമാനം
text_fieldsഷാർജ: പ്രസാധക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വനിതാ പ്രസാധകർക്കായി പബ്ലിഷർ എക്സലൻസ് അവാർഡുകൾ നൽകാൻ ഷാർജ ബുക്ക് അതോറിറ്റിയുടെ തീരുമാനം. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഷാർജ പ്രസാധക സമ്മേളനത്തെ അഭിസംബോധന ചെയ്താണ് ശൈഖ ബുദൂർ അൽ ഖാസിമി ഇക്കാര്യം അറിയിച്ചത്. വനിതാ പ്രസാധകരെ പ്രോത്സാഹിപ്പിക്കാനും അവരെ നേതൃനിരയിലേക്ക് ഉയർത്താനും ലക്ഷ്യംവെച്ചാണെന്നും അവർ കൂട്ടിച്ചേർത്തു.
കുറഞ്ഞത് 20 വർഷമെങ്കിലും വ്യവസായത്തിൽ നിർണായകവും ശാശ്വതവുമായ സ്വാധീനം ചെലുത്തിയവർക്കായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, അസാധാരണമായ നേതൃപാടവം പ്രകടിപ്പിക്കുന്നവർക്കായി എമർജിങ് ലീഡർ അവാർഡ്, ഇന്നൊവേഷൻ അവാർഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അവാർഡുകൾ നൽകുക. സമൂഹ മാധ്യമങ്ങളിലൂടെ ആർക്കും ഏത് വിഭാഗത്തിലും ഒറ്റയോ ഒന്നിലധികം നോമിനേഷനുകളോ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കും. നോമിനേഷനുകൾ 2024 ജനുവരി 15 വരെ സ്വീകരിക്കുന്നതാണ്. പ്രസാധക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച പ്രസാധകർ തമ്മിലുള്ള കൂടിക്കാഴ്ചകളും പകർപ്പവകാശ കരാർ ഒപ്പിടലും നടന്നു. പ്രസാധക സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.