Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസിറ്റി സർക്കുലർ...

സിറ്റി സർക്കുലർ കീഴടക്കി ഡെലി​ഗേറ്റുകൾ

text_fields
bookmark_border
സിറ്റി സർക്കുലർ കീഴടക്കി ഡെലി​ഗേറ്റുകൾ
cancel

തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ തീയറ്ററുകൾക്ക് പുറമെ സിറ്റി സർക്കുലർ ബസുകളിലും ഹൗസ് ഫുൾ. കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ സ്ഥിതി ചെയ്യുന്നതിനാൽ ഡെലി​ഗേറ്റുകൾ കൂടുതൽ ആശ്രയിക്കുന്നതും ഈ സർവീസുകളെയാണ്.

നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവീസുകളുടെ സർവീസ് ഉണ്ട്. ഒരു ട്രിപ്പിൽ പൂർണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന " ടുഡേ" ടിക്കറ്റ് എടുത്താൽ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.

50 രൂപ മുടക്കി "ഗുഡ് ഡേ" ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ തന്നെ ലഭിക്കുന്നതാണ്. ഫെസ്റ്റിവൽ പ്രദർശന സമയമായ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സർക്കുലർ സർവീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും.

ഇതു കൂടാതെ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലും ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് 2 ഇലക്ട്രിക് ബസുകൾ നിശാഗന്ധി - ടാഗോർ തീയറ്റർ - കലാഭവൻ തീയറ്റർ - ന്യൂ തീയറ്റർ - കൈരളി, നിള, ശ്രീ - ഏരീസ് പ്ലക്സ് - അജന്ത തീയറ്റർ - പത്മനാഭ തീയറ്റർ റൂട്ടിൽ ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനുമായി സൗജന്യമായി സർവീസ് നടത്തി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IFFKDelegates
News Summary - Delegates conquered the city circular
Next Story