വാജ്പേയിക്ക് തുരങ്കം പണിയാൻ അറിയാമോ?
text_fieldsന്യൂഡൽഹി: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി കാമ്പസിന് എം.എസ്. ഗോൾവാൾക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ എഴുത്തുകാരനും നിരൂപകനുമായ എൻ.എസ്. മാധവൻ രംഗത്ത്.
നെഹ്രുവിന് വള്ളംകളി അറിയാമോ എന്നുചോദിച്ചാൽ വാജ്‌പേയിക്ക് തുരങ്കംപണി അറുയുമോ എന്ന് തിരിച്ചുചോദിക്കേണ്ടിവരും എന്നാണ് ട്വറ്ററിലൂടെ എൻ.എസ്. മാധവന്‍റെ പ്രതികരണം.
നെഹ്റുവിന് വളളംകളി അറിയാമായിരുന്നതുകൊണ്ടാണോ നെഹ്റു ട്രോഫി വള്ളംകളിയെന്ന് പേരിട്ടതെന്ന കേന്ദമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായാണ് എൻ.എസ് മാധവൻ പ്രതികരിച്ചത്.
നെഹൃവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ ബാജ്പയിയ്ക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും
— N.S. Madhavan (@NSMlive) December 7, 2020
തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി കാമ്പസിന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെയാണ് നെഹ്റു ട്രോഫി വള്ളംകളിയും ചിത്രത്തിലേക്ക് തുഴഞ്ഞുവരുന്നത്. വള്ളംകളിക്ക് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ പേര് നൽകിയത് അദ്ദേഹം ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ചോദിച്ചത്.
ഇതോടെ കോൺഗ്രസ് നേതാക്കളടക്കം മന്ത്രിക്കെതിരെ രംഗത്തെത്തി. മുരളീധരെൻറ പ്രസ്താവന വിവരക്കേടാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നെഹ്റു ട്രോഫിയെക്കുറിച്ച് മുരളീധരന് അറിവില്ലെങ്കിൽ, ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.