ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡ് യുവസംവിധായകൻ ജിംസിത്ത് അമ്പലപ്പാടിന്
text_fieldsഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡ് 2024 യുവസംവിധായകൻ ജിംസിത്ത് അമ്പലപ്പാടിന് സമ്മാനിച്ചു.
ഡിസംബർ 8ന് ന്യൂഡൽഹി പഞ്ചശീൽ ആശ്രമത്തിലെ അംബേദ്ക്കർ മണ്ഡപത്തിൽ നടന്ന ദളിത് സാഹിത്യ അക്കാദമിയുടെ നാൽപ്പതാമത് സമ്മേളനത്തിന്റെ ചടങ്ങിൽ വെച്ച് ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയ പ്രസിഡന്റ് ഡോ. എസ്. പി. സുമൻഷകർ ആണ് അവാർഡ് കൈമാറിയത്.കേന്ദ്ര സർക്കാർ പ്രതിനിധികളും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ദളിത് സാഹിത്യ അക്കാദമി,കല, സാഹിത്യം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിലെ പ്രതിഭകൾക്കാണ് ഈ അവാർഡ്ഏർപ്പെടുത്തിയിട്ടുള്ളത്. വയനാടൻ ആദിവാസി വിഭാഗമായ പണിയ സമുദായത്തിന്റെ ജീവിത പശ്ചാത്തലവും അവരുടെ കലാരൂപമായ വട്ടക്കളിയും പ്രതിപാദിക്കുന്ന ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററി ആണ് അവാർഡിനായി ജൂറി പരിഗണിച്ചത്.
ദുർബല വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സമന്യയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ് ജിംസിത്തിന്റെ ഡോക്യുമെന്ററിയെന്ന് ജൂറി വിലയിരുത്തി.
സംവിധായകൻ ഫോക് ലോർ ഗവേഷകൻ എന്നി നിലകളിൽ പ്രവർത്തിക്കുന്ന ജിംസിത്തിന് കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം, കേരള മാപ്പിള കല അക്കാദമി അവാർഡ് (2022), മണിമുഴക്കം കലാഭവൻ മണി പുരസ്കാരം (2023), തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ അമ്പലപ്പാട് സ്വദേശി വിശ്വനാഥൻ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.