കോൺഗ്രസിനോളം ഗാന്ധിവിരുദ്ധരല്ല ഹിന്ദുമഹാസഭക്കാർ എന്ന സർട്ടിഫിക്കറ്റാണ് കെ.ആർ. മീര നൽകുന്നതെങ്കിൽ ആപത്കരം -ഡോ. ആസാദ്
text_fields‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ’ എന്ന സാഹിത്യകാരി കെ.ആർ. മീര ഫേസ് ബുക്കിലെ കുറിപ്പ് ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഗോഡ്സെയെ ഹിന്ദുമഹാസഭ ആദരിച്ച വാർത്ത പങ്കുവെച്ചുകൊണ്ടാണ് മീര തന്റെ പോസ്റ്റിട്ടത്.
വിവിധ മേഖലകളിലുള്ളവർ യോജിച്ചും വിയോജിച്ചും രംഗത്തെത്തിക്കഴിഞ്ഞു. കോൺഗ്രസ്സിനോളം ഗാന്ധിവിരുദ്ധരല്ല ഹിന്ദുമഹാസഭക്കാർ എന്ന സർട്ടിഫിക്കറ്റാണ് കെ.ആർ. മീര നൽകുന്നതെങ്കിൽ ആപത്കരമാണെന്ന് ഡോ. ആസാദ് എഴുതുന്നു. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ആസാദ് തന്റെ അഭിപ്രായം പങ്കുെ്വക്കുന്നത്.
ആസാദിന്റെ കുറിപ്പ് പൂർണരൂപത്തിൽ
കെ ആർ മീരയുടേത് രാഷ്ട്രീയാഭിപ്രായമാണ്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ചരിച്ചത് ഗാന്ധിയുടെ പാതയിലായിരുന്നില്ല എന്നോ അതിനു നേർ വിപരീതമായിട്ടായിരുന്നുവെന്നോ അവർ കരുതുന്നു. കോൺഗ്രസ്സിനു ഗാന്ധിയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. പിന്നെയാണോ ഹിന്ദുമഹാസഭക്ക് കഴിയുക? എന്നു ചോദിക്കുമ്പോൾ ഹിന്ദുമഹാസഭക്ക് അനുകൂലമായ വാക്യമല്ല അതെന്നു തോന്നാം.
കോൺഗ്രസ്സിനോളം ഗാന്ധിവിരുദ്ധരല്ല ഹിന്ദുമഹാസഭക്കാർ എന്ന സർട്ടിഫിക്കറ്റാണ് അതെന്നു വരുമ്പോൾ അത് ചരിത്രവിരുദ്ധവും ആപത്കരവുമാകുന്നു. അങ്ങനെയൊരു വാക്യം പക്ഷേ, കേരളത്തിലെ പിണറായി നയിക്കുന്ന സി പി എമ്മിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതാണ്. സംഘപരിവാരങ്ങളെക്കാൾ എതിർക്കപ്പെടേണ്ടത് കോൺഗ്രസ്സാണ് എന്ന നിലപാടിന്റെ സാംസ്കാരിക രംഗത്തെ വിപുലീകരണമാണത്.
ബന്യാമിനെ ക്ഷോഭിപ്പിക്കാൻ മാത്രം അതിലെന്തിരിക്കുന്നു എന്നാണ് മനസ്സിലാകാത്തത്. കേരളത്തിലെ ഭരണരാഷ്ട്രീയത്തെ പിന്തുണയ്ക്കാൻ അശോകൻ ചരിവിലിനോട് മത്സരിക്കുന്ന രണ്ടുപേർ അന്യോന്യം കാണിക്കുന്ന അസഹിഷ്ണുത ഞെട്ടിക്കുന്നതാണ്.
ആസാദ്, 01 ഫെബ്രുവരി 2025

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.