ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പി.ഒ. നമീറിന്
text_fieldsനെടുമങ്ങാട്: നാലാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം കേരള കാർഷിക സർവകലാശാല കോളജ് ഓഫ് ഫോറസ്ട്രി വന്യജീവിശാസ്ത്രവിഭാഗം തലവനും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജ് ഡീനുമായ ഡോ. പി.ഒ. നമീറിന്.
അന്തർദേശീയ അക്കാദമിക ബോഡികളിലടക്കം ജൈവ-പരിസ്ഥിതി മേഖലകളിൽ വിവിധ തലങ്ങളിൽ മൂന്നുപതിറ്റാണ്ടായി നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. ജോർജ് എഫ്. ഡിക്രൂസ്, അംഗങ്ങളായ ഒ.വി. ഉഷ, ഡോ. മധുസൂദനൻ വയല, ഡോ. എസ്. സുഹ്റബീവി എന്നിവർ പറഞ്ഞു.
25,000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയ പുരസ്കാരം തിങ്കളാഴ്ച 10ന് കേരള സർവകലാശാല കാര്യവട്ടം ബോട്ടണി വിഭാഗത്തിൽ നടക്കുന്ന ഡോ. കമറുദ്ദീൻ അനുസ്മരണ സമ്മേളനത്തിൽ ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ സമ്മാനിക്കുമെന്ന് കെ.എഫ്.ബി.സി ഭാരവാഹികളായ ഡോ. ബി. ബാലചന്ദ്രനും സാലി പാലോടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.