കോളജ് കാമ്പസിന്റെ കഥ പറയുന്ന ജലാൽ റഹ്മാന്റെ 'ഒരു കോളജ് കാന്റീൻകാരന്റെ കുറിപ്പുകൾ' പ്രകാശനം ചെയ്തു
text_fieldsമണ്ണഞ്ചേരി: കോളജ് കാമ്പസിന്റെ കഥ പറയുന്ന ജലാൽ റഹ്മാന്റെ 'ഒരു കോളജ് കാന്റീൻകാരന്റെ കുറിപ്പുകൾ' പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു. കായംകുളം എം.എസ്.എം കോളജ് പ്രിൻസിപ്പൽ മുഹമ്മദ് ത്വാഹക്ക് നൽകി മുൻ മന്ത്രി ജി. സുധാകരൻ പ്രകാശനം നിർവഹിച്ചു. ലക്ഷ്മൺ മാധവാണ് ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്. സലിം വി. സോമൻ അധ്യക്ഷത വഹിച്ചു. ജി. മോനി സ്വാഗതവും ജലാൽ റഹ്മാൻ നന്ദിയും പറഞ്ഞു. മലയാളം രണ്ടാം പതിപ്പ് ലക്ഷ്മൺ മാധവ് പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തക നർഗീസ് ബീഗം ഏറ്റുവാങ്ങി. തോപ്പിൽ കൃഷ്ണകുമാർ പുസ്തക പരിചയവും കവി ആർ. ജയറാം പുസ്തക അവലോകനവും നടത്തി. സുധാകരൻ വടക്കാഞ്ചേരി, നടി രശ്മി അനിൽ, ഷാനവാസ് ഓച്ചിറ, ഷംസുദ്ദീൻ തട്ടേഴം എന്നിവർ സംസാരിച്ചു. പുസ്തകത്തിലെ ആദ്യകഥാപാത്രം മുഹമ്മദ് കുഞ്ഞ് താഴ്വനയിലിനെ ചടങ്ങിൽ ആദരിച്ചു. എട്ടാം ക്ലാസിൽ പഠനം മുടങ്ങി 23 വർഷം കായംകുളം എം.എസ്.എം കോളജിൽ ബന്ധുവിനൊപ്പം കാന്റീൻ നടത്തിയ ജലാൽ റഹ്മാൻ ഇപ്പോൾ സൗദി അറേബ്യയിൽ ബിസിനസ് നടത്തുകയാണ്. ആലപ്പുഴ തലവടി ആത്തിക്ക ഉമ്മ മൻസിലിൽ ജലാലിന് എഴുത്തുവഴിയിൽ പ്രോത്സാഹനമായി ഭാര്യ സജിദയും മക്കളായ സുൽത്താനയും സുൽഫിക്കറും സലീലും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.