കവിത: എന്റെ ഹൃദയം
text_fieldsനിനക്കായ് തുടിച്ചൊരെൻ ഹൃദയത്തിനുള്ളിൽ
നട്ടുനനച്ച ചെടികളും പൂക്കളും
നെയ്തുകൂട്ടീയൊരായിരം കിനാക്കൾ
പറഞ്ഞുതീരാത്ത
കഥകളായ് കാവ്യമായ്
പെയ്തുതോരാതെ മഴപോലെയെന്നും
കനലായ് തീരാതെ
കരളിന്റെ കദനമായ്
കിനാവുകളോരോന്നായ്
കാലം കരിച്ചുകളയുമ്പൊഴും
കണ്ണീരായോരോന്ന് തീരുന്നുമപ്പോഴും...
പിന്നിട്ട വഴികളിൽ
ഊർജമായ് മാറിയ
മരിക്കാത്ത ഓർമകൾ
മറക്കാതെയെന്നെന്നും
മുറിവുകൾ തീർത്തൊരെൻ
കുഞ്ഞുഹൃദയവും
കരളു പകുത്തോരായിരം
കിനാക്കളും
ചേർത്തുതുന്നിയ കുപ്പായം
അണിഞ്ഞൊരുനാൾ
കളം വിട്ടുപോയിടും
ഏകനായ് ഞാനന്ന്...
തിരികെ വന്നീടാത്ത
യാത്രയായ് ഓർമയായ്
കണ്ണീരു വീഴ്ത്തല്ലെയെൻ
മൃദുലമാം മേനിയിൽ
കരളു പകുത്തും
കഥകൾ പറഞ്ഞും
കണ്ടുമുട്ടീടാം
കിനാവുകളിലെന്നെന്നും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.