എഴുത്തിെൻറ ഹരിതശോഭ; വലിയ അംഗീകാരത്തിൽ വലിയ സന്തോഷമെന്ന് പി. വത്സല
text_fieldsകോഴിക്കോട്: അനുഭവങ്ങളുടെ വിശാലമായ പാടത്തുനിന്ന് എഴുത്തിെൻറ കതിരുകൊത്തി പറന്ന വത്സലക്ക് മലയാളനാടിെൻറ മഹാ അംഗീകാരമായി മാറുകയാണ് എഴുത്തച്ഛൻ പുരസ്കാരം. കാടും മേടും മണ്ണും പെണ്ണും നെല്ലുമെല്ലാം വായനക്കാർക്ക് മുന്നിൽ അനുഭവങ്ങളുടെ മഷി നിറച്ചെഴുതിയ വത്സലക്ക് ലഭിച്ച എണ്ണമറ്റ പുരസ്കാരങ്ങളിൽ ഒടുവിലത്തേതാണ് സംസ്ഥാന സർക്കാറിെൻറ എഴുത്തച്ഛൻ പുരസ്കാരം.
83ാം വയസ്സിലും വായനയും ചിന്തയും നിറയുന്ന മനസ്സുമായി സജീവമാണ്. നെല്ല്, ആഗ്നേയം, കൂമൻെകാല്ലി, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, പാളയം തുടങ്ങി മലയാളിക്ക് ്എഴുത്തിെൻറയും വായനയുടെയും ഹരിതശോഭ നൽകിയ ടീച്ചർക്ക് ഏറെ സന്തോഷമേകുന്നതാണ് ഈ പുരസ്കാരം. ആദിവാസി ജീവിതത്തിെൻറ ദുരിതകാണ്ഠങ്ങൾ അനുവാചകർക്ക് സമഗ്രമായി പരിചയപ്പെടുത്തിയ ആദ്യ എഴുത്തുകാരിയാകും വത്സല. അഞ്ചു പതിറ്റാണ്ട് മുെമ്പഴുതിയ 'നെല്ല്' മലയാളത്തിലെ ആദ്യ പരിസ്ഥിതി നോവലുകളിലൊന്നാണ്. മുക്കം അഗസ്ത്യൻമൂഴിയിലുള്ള മകൾ ഡോ. മിനിയുടെ കൂടെയാണ് വത്സലയും ഭർത്താവ് എം. അപ്പുക്കുട്ടിയുമുള്ളത്. രാവിലെ പുരസ്കാര വാർത്ത അറിഞ്ഞത് മുതൽ അഭിനന്ദന ഫോൺ വിളികളായിരുന്നു. പിന്നാലെ, മാധ്യമപ്രതിനിധികളുമെത്തി. എഴുത്തച്ഛെൻറ പേരിലുള്ള ഈ വലിയ അംഗീകാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് 'മാധ്യമ'ത്തോട് പറഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ട തെൻറ കൃതികളുടെ പ്രസക്തി ഇപ്പോഴും സമൂഹത്തിലുണ്ട്. സാമൂഹികമായി മുഴുവനായും മാറാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആദിവാസി പ്രശ്നങ്ങൾ പലതും ഇപ്പോഴും തുടരുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരെ വളർത്തിയെടുത്താൽ മാത്രമേ സാഹിത്യം മുന്നോട്ടുപോകൂ. കൂടുതൽ വായനശാലകൾ സ്ഥാപിക്കാനും കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനും നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. ആർ.എസ്.എസുമായി ഒരു ബന്ധവുമില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് അവർ പ്രതികരിച്ചു. ശതാഭിഷേകനിറവിലേക്ക് കടക്കുന്ന ടീച്ചർ പുതിയ നോവലിെൻറ പണിപ്പുരയിലാണ്. കോഴിക്കോട്ട് കാനങ്ങോട്ട് തറവാട്ടിലെ ബാല്യം നോവലായി എഴുതും. 'കിളിക്കാലം' എന്നാണ് പേരിട്ടത്. പേര് മാറ്റാനും സാധ്യതയുണ്ട്്. എഴുതാനിനിയും ബാല്യം കൈയിലുണ്ടെന്ന് മലയാളസാഹിത്യത്തിലെ വാത്സല്യ മുത്തശ്ശി വായനക്കാരെ ഓർമപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.