എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്
text_fieldsകോട്ടയം: 2022ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് നൽകുമെന്ന് സാംസ്കാരിക മന്ത്രി വി.എൻ വാസവൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കേരള സര്‍ക്കാറിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി സമ്മാനിക്കുന്നത്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രഫസര്‍ എം.കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയവയാണ് സേതുവിന്റെ പ്രധാന നോവലുകള്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും അദ്ദേഹത്തിന്റെ കഥകളും നോവലുകളും മൊഴിമാറ്റിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായി.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാർദനൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.