ഫോക്ലോർ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം വി.എം. കുട്ടിക്ക്
text_fieldsകണ്ണൂർ: കേരള ഫോക്ലോർ അക്കാദമി 2020ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവന പുരസ്കാരത്തിന് വി.എം. കുട്ടി അർഹനായി. ഒമ്പതുപേർക്ക് ഫെലോഷിപ്, 11 പേർക്ക് ഗുരുപൂജ, 95 പേർക്ക് അവാർഡ്, ഒമ്പത് പേർക്ക് യുവപ്രതിഭ പുരസ്കാരം എന്നിവക്കുപുറമെ രണ്ടുപേർക്ക് ഗ്രന്ഥരചനക്കും രണ്ട് ഡോക്യുമെൻററികൾക്ക് രണ്ടുപേർക്ക് പ്രത്യേക പുരസ്കാരവും പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്ക് 25,000 രൂപയും ഫെലോഷിപ്പിന് 15,000 രൂപ വീതവും പ്രത്യേക പുരസ്കാരത്തിന് 10,000 രൂപയുമാണ് അവാർഡ്. 5,000 വീതമാണ് യുവപ്രതിഭ പുരസ്കാരം. മറ്റു പുരസ്കാര ജേതാക്കൾക്ക് 7,500 രൂപ വീതവും നൽകും.
ഫെലോഷിപ്പ്: കോൽക്കളി- കുഞ്ഞിമംഗലം പി. പത്മനാഭൻ നമ്പ്യാർ, പൊറാട്ടു നാടകം- പാലക്കാട് മണ്ണൂർ ചിറയിൻ വീട്ടിൽ സി.എം. മണ്ണൂർ ചന്ദ്രൻ, തെയ്യം- കണ്ണൂർ അഴീക്കോട് തളിയിൽ ടി. നാണു പെരുവണ്ണാൻ, ഇരിണാവ് മാറ്റാങ്കീൽ ഹൗസിൽ എം. ബാലകൃഷ്ണൻ പെരുവണ്ണാൻ, മാപ്പിളപ്പാട്ട്- മലപ്പുറം കോട്ടക്കൽ കാരക്കുന്നുമ്മൽ കെ.എം.കെ. വെള്ളയിൽ, മംഗലം കളി- കാസർകോട് ബല്ല താഴത്ത് വീട്ടിൽ മാധവൻ അത്തിക്കോത്ത്, ചവിട്ടു നാടകം- ഫോർട്ടുകൊച്ചി മുല്ലവളപ്പ് കരിശ്ശിങ്കൽ വീട്ടിൽ ബ്രിട്ടോ വിൻസൻറ്, മുടിയേറ്റ്- പെരുമ്പാവൂർ കീഴില്ലം കുത്തുവാതിക്കൽ കീഴില്ലം ഉണ്ണികൃഷ്ണൻ, പടയണി- പത്തനംതിട്ട കടമ്മനിട്ട മുല്ലശ്ശേരി മണ്ണിൽ എം.കെ. അരവിന്ദാക്ഷൻ.
ഗുരുപൂജ പുരസ്കാരം: പത്തനംതിട്ട കവിയൂർ കലേക്കാട്ടിൽ കെ.ജി. ഓമനക്കുട്ടൻ (പടയണി), കോഴിക്കോട് ചുള്ളിയോട് എസ്.എസ് മൻസിലിൽ എൻ.പി. റുഖിയ, തലശ്ശേരി തോട്ടുമ്മൽ ഉമ്മൻചിറ അലീമാസിൽ കെ. അബൂബക്കർ (ബക്കർ തോട്ടുമ്മൽ) (ഇരുവരും മാപ്പിളകല), കണ്ണൂർ വിളക്കോട്ടൂർ കാരപറമ്പത്ത് െക.പി. വാസു (പരിചമുട്ടുകളി), മലപ്പുറം കരുവാരകുണ്ട് തരിശ്ശിൽ മനയിൽ വീട്ടിൽ എം. അപ്പുക്കുട്ടൻ (പാക്കനാർ കളി), കാസർകോട് നീലേശ്വരം മതലപ്പാറ മാടവന എം. ശങ്കരൻ എമ്പ്രാന്തിരി (തിടമ്പുനൃത്തം), കണ്ണൂർ പൊയ്യം കീയച്ചാൽ തലക്കോട്ടുപുരയിൽ ടി.പി. കുഞ്ഞിരാമ പെരുവണ്ണാൻ, കണ്ണൂർ കൊളച്ചേരിപറമ്പ് തവിടാട്ട് വളപ്പിൽ ഹൗസിൽ ടി.വി. രാമൻ പണിക്കർ (ഇരുവരും തെയ്യം), പയ്യന്നൂർ, അന്നൂർ, പടിഞ്ഞാറേക്കര രാമാലയത്തിൽ സി.കെ. ഭാസ്കരൻ (കുറത്തിയാട്ടം), പയ്യന്നൂർ അന്നൂർ തിരുവാതിര ഹൗസിൽ എ.പി. രാഘവ പൊതുവാൾ (പാചകകല), പാലക്കാട് നെന്മാറ അയിലൂർ ഇടിയംപൊറ്റ വി. ഗോപാലൻ (പൊറാട്ടു നാടകം).
തൃശൂർ ജില്ലയിലെ ഡോ. എം. ജ്യോതി (കണ്ണ്യാർകളിയുടെ സാംസ്കാരിക വിനിമയം), കരിവെള്ളൂരിലെ ഡോ. ജയചന്ദ്രൻ കീഴോത്ത് (വാണിയ സമുദായവും മുച്ചിലോട്ട് ഭഗവതിയും) എന്നിവർക്കാണ് ഗ്രന്ഥരചന അവാർഡുകൾ.
യുവപ്രതിഭ: പത്തനംതിട്ട ജില്ലയിലെ കെ.എസ്. ശൈലേഷ്, ഗോപു വി. നായർ (ഇരുവരും പടയണി), തലശ്ശേരി ചേറ്റംകുന്ന് സിമ്യ ഹംദാൻ (മാപ്പിളപ്പാട്ട്), കണ്ണപുരം താഴത്തെ വീട്ടിൽ ടി.വി. രഞ്ജിത്ത്, മയ്യിലിലെ വി. നിഖിൽ (ഇരുവരും നാടൻപാട്ട്), കാസർകോട് ബേഡഡുക്ക എച്ച്. സുരേഷ് (മംഗലം കളി), വർക്കല പെരുമൺ എസ്. സുചിത്ര (കാക്കാരശ്ശി നാടകം), പയ്യന്നൂർ അന്നൂർ എം.ശ്യാംപ്രസാദ് (കളരിപ്പയറ്റ്), കോഴിക്കോട് രാമനാട്ടുകര സി.വി. സഫീദ മുഹമ്മദ് ഷെരീഫ് (മാപ്പിളകല).
കാസർകോട് ഉദയൻ കുണ്ടംകുഴി, കോഴിക്കോട് നടുവണ്ണൂർ കെ. അർജുൻ എന്നിവർ ഡോക്യുമെൻററി പുരസ്കാരം നേടി. പി.പി. പ്രകാശൻ, സന്തോഷ് മണ്ടൂർ എന്നിവർ പ്രത്യേക പുരസ്കാരത്തിനും അർഹരായി. ഇതിനു പുറമെ 95 പേർക്ക് വിവിധ മേഖലകളിൽ അവാർഡുകളുണ്ട്. കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ എ.വി. അജയകുമാർ, സെക്രട്ടറി കീച്ചേരി രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.