പുറത്തൂരിെൻറ വാനമ്പാടി വീണ്ടും പുരസ്കാര നിറവിൽ: 2020ലെ കേന്ദ്ര സർക്കാറിെൻറ ദേശീയ ഭിന്നശേഷി അവാർഡ് റിൻഷക്ക്
text_fieldsതിരൂർ: അകക്കണ്ണിെൻറ വെളിച്ചത്തിൽ ഉയരങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുന്ന പുറത്തൂരിെൻറ വാനമ്പാടി എന്നറിയപ്പെടുന്ന റിൻഷക്ക് വീണ്ടും അംഗീകാരം. 2020ലെ കേന്ദ്ര സർക്കാറിെൻറ ദേശീയ ഭിന്നശേഷി അവാർഡിനാണ് അർഹയായത്. ദേശീയ സാമൂഹിക നീതി വകുപ്പാണ് ഭിന്നശേഷിക്കാരിൽ മികച്ച സർഗാത്മക പ്രതിഭക്ക് നൽകുന്ന പുരസ്കാരത്തിനായി റിൻഷയെ തെരഞ്ഞെടുത്തത്.
നേരത്തേ ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയതലത്തിൽ പങ്കെടുത്ത ആദ്യത്തെ ഭിന്നശേഷിക്കാരിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ബാല ശാസ്ത്ര കോൺഗ്രസിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു റിൻഷയുടെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയും അഭിമാനമായി മാറി.
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പദ്യം ചൊല്ലലിൽ ഒന്നാം സമ്മാനവും ലളിതഗാനത്തിൽ രണ്ടും മാപ്പിള പാട്ടിൽ മൂന്നും സ്ഥാനം നേടിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ ഉജ്ജ്വലബാല്യം അവാർഡ് കഴിഞ്ഞ വർഷം തേടിയെത്തി. ദർശന ടി.വി കുട്ടിക്കുപ്പായം റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റ്, സ്കൂൾതല ബ്ലോസം റേഡിയോ ആർ.ജെ, ലിറ്റിൽ കൈറ്റ് ന്യൂസ് ചാനലിെൻറ മുഖ്യ ന്യൂസ് റീഡർ, ജെ.ആർ.സി അംഗം എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ഈ മിടുക്കി ഇതിനകം സ്വന്തമാക്കിയത്. പുറത്തൂർ നായ്കരിമ്പിൽ ഷംസുദ്ദീൻ-ഹാജറ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. െഷെമയാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.