നാല് കഥകൾ
text_fieldsയുദ്ധക്കൊതി
ചില്ലുകൂട്ടിലെ തലയോടുകളുടെ സംവാദത്തിനിടക്ക് ചെകുത്താൻ പാഞ്ഞു രസിച്ചു...
അറുകൊലകളിൽ നാടു നടുങ്ങുമ്പോഴെല്ലാം
ചുറ്റും നിന്ന്
ആർത്തുചിരിച്ചു അവൻ...
‘നീ തന്നെ മുന്നിൽ നീ തന്നെ മുന്നിൽ...’
ദൈവത്തിന്റെ കണ്ഠമിടറി...
പാതിയിൽ മറഞ്ഞവർ
മീസാൻകല്ലിനോട് ചാരി
വർണ പുഷ്പങ്ങൾ ചൂടിയ കുഞ്ഞുചെടി.
മണ്ണിലന്നടിയാലെയെന്നോ
വീണടിഞ്ഞ, പാതികിനാപ്പൊലിവിന്റെ
ആവിഷ്കാരമായിരുന്നിരിക്കണം അതിന്റെ
നെറുകയിൽ...
ഉപ്പ
ശോഷിച്ച നോട്ടുകൾക്കിടയിലും
മക്കളുടെ പുഞ്ചിരിമാത്രം
പരതുന്നയാൾ.
തഴമ്പിച്ച, വീണ്ടു കീറിയ
വേദനയമർത്തി
വീണ്ടും വേച്ചുവേച്ച്
പാടത്തേക്കിറങ്ങുന്നയാൾ. ഉപ്പ...
ചുക്കപ്പം
നഗരമധ്യത്തിലൂടെ വേഗത്തിൽ നടന്നു പോകുന്ന അവളുടെ പിഞ്ഞിയ പ്ലാസ്റ്റിക് കൂടയിലെ ഒടുവിലത്തെ ചുക്കപ്പത്തിന് പാലത്തിന്റെ ചോട്ടിലെ ടാർപോളിൻ ഷെഡ്ഡിനകത്ത് അവളെയും കാത്തിരിക്കുന്ന കുഞ്ഞിക്കവിളിന്റെ മണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.