ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ പുരസ്കാരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്കും അമേരിക്കൻ പരിഭാഷക ഡൈയ്സി റോക്ക്വെല്ലിനും ബുക്കർ പുരസ്കാരം. 'ടോമ്പ് ഓഫ് സാൻഡ്' എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്. ഗീതാഞ്ജലി ശ്രീയുടെ റേത്ത് സമാധിയെന്ന ഹിന്ദി പുസ്തകത്തിന്റെ പരിഭാഷയാണ് പുരസ്കാരത്തിന് അർഹമായത്. ഇതാദ്യമായാണ് ഒരു ഹിന്ദി പുസ്തകത്തിന്റെ പരിഭാഷക്ക് ബുക്കർ സമ്മാനം ലഭിക്കുന്നത്. പുരസ്കാര തുകയായ 50,000 പൗണ്ട് ഗീതാഞ്ജലി ശ്രീയും പരിഭാഷക ഡെയ്സി റോക്ക്വെല്ലും പങ്കിടും.
ബുക്കർ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് വലിയ അംഗീകാരമാണ്. താൻ വളരെയധികം സന്തോഷവതിയാണെന്ന് അഞ്ജലി ശ്രീ പ്രതികരിച്ചു. ഈ പുസ്തകത്തിന് പിന്നിൽ ഹിന്ദി ഭാഷയുടേയും മറ്റ് ഏഷ്യൻ ഭാഷകളുടേയും സാഹിത്യ പാരമ്പര്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
1947ലെ ഇന്ത്യ-പാക് വിഭജനകാലത്തെ ഒരു വിധവയുടെ അനുഭവങ്ങളാണ് ടോമ്പ് ഓഫ് സാൻഡ് വിവരിക്കുന്നത്. വിയോഗം, നഷ്ടം, മരണം തുടങ്ങിയവയെല്ലാം നോവൽ പ്രതിപാദിക്കുന്നുണ്ടെന്ന് പുരസ്കാരനിർണ്ണയ സമിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.