ആടുജീവിതം
text_fieldsഅവൻ പുഴയിൽ നീന്തി തിമിർക്കുമ്പോളറിഞ്ഞില്ല
നാളെ തൊണ്ട നനയ്ക്കാൻ ഇത്തിരി വെള്ളത്തിനായി പരക്കം പായുമെന്ന്
ജീവിക്കാനായി മണൽ കോരി എടുക്കുമ്പോളറിഞ്ഞില്ല
ചൂടും തണുപ്പുമുള്ള മണൽ കാറ്റെന്നെ പൊതിയുമെന്ന്
കൂട്ടരെയും കൂടപ്പിറപ്പുകളെയും വിട്ട് യാത്ര പോകുമ്പോൾ നിനച്ചില്ല
ഇനി അവരൊക്കെ എനിക്ക്
ആടുകളാണെന്ന്
അത്തറും പൊന്നും പണവുമായി തിരിക്കാനെത്തിയവന്
കുളിക്കാതെ നനയ്ക്കാതെ മുശടു വാടയുമായി തിരിക്കേണ്ടി വരുമെന്നോർത്തതില്ല
ചാട്ടവാറുകൊണ്ടടി കിട്ടുമ്പോൾ നിനച്ചില്ല ആ കൈകൾ കൊണ്ട് തലോടലേൽക്കുമെന്ന്
രക്ഷപ്പെടാമെന്ന് പറഞ്ഞവനെ രക്ഷിക്കാനാവാതെ
രക്ഷപ്പെടുമെന്ന് ഓർത്തതില്ല
കൈകൾ നീട്ടിയപ്പോൾ നിർത്തിയ വണ്ടിക്കാരനും നന്മയുള്ളോരറബിയല്ലോ
കരഞ്ഞു കൈകൾ മേൽപ്പോട്ട് നീട്ടിയപ്പോൾ നിനച്ചില്ല പടച്ചോൻ കൈപിടിച്ചു
തിരിച്ചു നടത്തുമെന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.