നല്ല വായന നല്ല സംസ്കാരം വളർത്തും -മന്ത്രി റോഷി അഗസ്റ്റ്യൻ
text_fieldsചെറുതോണി: നല്ല വായന മൂല്യബോധവും നല്ല സംസ്കാരവും വളർത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ. വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം 'വായന'പദ്ധതി ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാർത്തയിൽ എന്നും സത്യസന്ധത മുറുകെ പിടിക്കാൻ 'മാധ്യമ'ത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാർഥികളിൽ നല്ലൊരു സംസ്കാരം സൃഷ്ടിക്കാൻ 'മാധ്യമം' നടത്തുന്ന ഇത്തരം പദ്ധതികൾ മാതൃകപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ.എം. അനിൽകുമാറിന് മന്ത്രി 'മാധ്യമം' ആഴ്ചപ്പതിപ്പ് കൈമാറി. 'മാധ്യമം' സർക്കുലേഷൻ മാനേജർ വി.എസ്. കബീർ അധ്യക്ഷത വഹിച്ചു. സീനിയർ മാർക്കറ്റിങ് ഓഫിസർ കെ.കെ രാജൻ പദ്ധതി വിശദീകരിച്ചു.
ഡോ. അബ്രഹാം ജോസഫ്, അധ്യാപിക ദീപ അലക്സ് എന്നിവർ സംസാരിച്ചു. എ.എം. അനിൽ കുമാർ സ്വാഗതവും വിദ്യാർഥിനി മുസ്ലീഹ നന്ദിയും പറഞ്ഞു. ചെറുതോണി ഡൈനാമിക് ടച്ച് പെയിൻ ഹീലിങ് എം.ഡി ഡോ. അബ്രഹാം ജോസഫാണ് പദ്ധതിയുടെ സ്പോൺസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.