എം.ടി പറഞ്ഞതിനോട് യോജിപ്പില്ല, മലയാളത്തിൽ നല്ല കൃതികൾ ഇറങ്ങുന്നുണ്ട് -സേതു
text_fieldsമലയാളത്തിൽ നല്ല കൃതികൾ ഇറങ്ങുന്നുണ്ടെന്ന് സാഹിത്യകാരൻ സേതു. ഇക്കാര്യത്തിൽ എംടി പറഞ്ഞിതനോട് യോജിപ്പില്ലെന്നും അദ്ദേഹം പഴയ ഭാവുകത്വത്തിന്റെ സ്വാധീനത്തിലാകാമെന്നും മീഡിവൺ എഡിറ്റോറിയലിൽ സേതു പറഞ്ഞു.
"ഒരുപാട് നല്ല എഴുത്തുകൾ മലയാളത്തിൽ അടുത്ത കാലത്തായി വരുന്നുണ്ട്. നമുക്ക് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ആവാം. ഓരോ തലമുറ മറഞ്ഞ് പോവുമ്പോൾ പുതിയ ആശയങ്ങളും അവതരണരീതികളും ഉണ്ടാവുന്നു. അറുപതുകളിൽ ഞങ്ങളുടെ തലമുറ വരുമ്പോൾ ഞങ്ങൾക്ക് കിറുക്ക് ആണെന്ന് പറഞ്ഞവരുണ്ടായിരുന്നു. പഴയ സൗന്ദര്യസങ്കൽപം സ്വാധീനിക്കുന്നത് കൊണ്ടാവാം മലയാളത്തിലിപ്പോൾ വായിക്കാൻ കൊള്ളാവുന്ന കൃതികളുണ്ടാവുന്നില്ലെന്ന് എംടി പറഞ്ഞത്". അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ അശ്ലീലമെഴുതുമ്പോൾ പുസ്തകം വിറ്റുപോകുമെന്ന ടി.പത്മനാഭന്റെ പരാമർശം ആഴം കുറഞ്ഞതാണെന്നും സേതു അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന എഴുത്തുകാർ പറയാൻ പാടില്ലാത്ത കാര്യങ്ങളാണിതൊക്കെയെന്ന് അറിയിച്ച അദ്ദേഹം ആവശ്യമെങ്കിൽ അത്തരം കാര്യങ്ങളെല്ലാം പുസ്തകത്തിലുൾപ്പെടുത്തണമെന്നും കൂടിപ്പോയാൽ മുഴച്ചു നിൽക്കുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.