അഭൂതപൂർവമായ വിജയം ആഘോഷിക്കാൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തിനാണ് വിരോധം? എൻ.എസ് മാധവൻ
text_fieldsകൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന സന്ദർഭത്തിൽ സർക്കാരിനെ അനുകൂലിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. ഇടതുപക്ഷത്തെ പിന്തുണക്കുന്നവരടക്കം സർക്കാർ തീരുമാനത്തെ വിമർശിക്കുമ്പോഴാണ് വിഷയത്തിൽ വേറിട്ട അഭിപ്രായവുമായി എൻ.എസ് മാധവൻ രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവൻ അഭിപ്രായം പങ്കുവച്ചത്. തങ്ങളുടെ അഭൂതപൂർവമായ വിജയം സുരക്ഷിതമായി ആഘോഷിക്കാൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നുവെങ്കിൽ എന്തിനാണിത്ര നീരസം കാണിക്കുന്നതെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
500 people for swearing-in, but only 20 for marriage/funeral. Not fair? Right? Wrong! Those 500 invitees should carry Covid -ve certificates, unlike attendees at marriages etc, scattered all over Kerala. If LDF want to safely celebrate their unprecedented 2nd coming, why grudge?
— N.S. Madhavan (@NSMlive) May 17, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.