പൂവച്ചൽ ഖാദറിന്റെ സ്മരണക്കായി മിനിനഗറിൽ പാർക്ക് ഒരുക്കുന്നു
text_fieldsകാട്ടാക്കട: ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചൽ ഖാദറിന്റെ സ്മരണക്കായി പൂവച്ചൽ ഗ്രാമപഞ്ചായത്ത് കാട്ടാക്കടയ്ക്കടുത്ത് മിനിനഗറിൽ പാർക്ക് ഒരുക്കുന്നു. സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെയാണ് നക്രാംചിറയിലെ കുളം ഉള്‍പ്പെടുന്ന പ്രദേശം പഞ്ചായത്തിലെ ‘മിനി ഡെസ്റ്റിനേഷൻ പോയൻറ്’ ആക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കാട്ടാക്കട-കോട്ടൂര്‍ റോഡരികിൽ സ്ഥിതിചെയ്യുന്ന ചിറയും പരിസരവും പാർക്കാക്കി മാറ്റാനുള്ള പദ്ധതിക്കായി ഒന്നരക്കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി ചെലവ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക വകുപ്പ് 50 ലക്ഷവും, പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് 20 ലക്ഷവും, ശുചിത്വമിഷന്റെ 13 ലക്ഷവും ആദ്യഘട്ടം ചെലവഴിക്കും.
ആകര്‍ഷകമായ ഉദ്യാനവും ഇരിപ്പിടങ്ങളും ശൗചാലയം അലങ്കാര വിളക്കുകളും പാര്ക്കിന് മോടികൂട്ടും. പ്രഭാത-സായാഹ്ന സവാരിക്കുള്ള സൗകര്യങ്ങളും സജ്ജമാക്കും. ഇവയാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കലാപരിപാടികൾക്കുള്ള സ്റ്റേജ് ചുറ്റുമതിൽ എന്നിവ പണിയും. ചിറക്ക് സമീപമുള്ള ഭൂമി ഏറ്റെടുത്ത് പാർക്ക് വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.