മലയാളം മോശമെന്ന ചിന്ത അപകടകരം -അടൂർ ഗോപാലകൃഷ്ണൻ
text_fieldsപത്തനംതിട്ട: മലയാളം മോശമെന്ന ചിന്ത അപകടകരമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കാതോലിക്കേറ്റ് കോളജിൽ ദേശത്തുടി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം പഠിച്ചയാൾക്ക് ലോകഭാഷകൾ അന്യമല്ല. മലയാളം മോശപ്പെട്ട ഭാഷയല്ല. മലയാളം ലോകത്തെ ചെറിയ ഭാഷയാണെന്ന ചിന്ത വേണ്ട. ആഗോളതലത്തിൽ പ്രാധാന്യമുള്ള കൃതികൾ മലയാളത്തിലാണ് ഉണ്ടായിട്ടുള്ളത്. പഴമയുടെ അടിസ്ഥാനത്തിൽ പുതിയ കാര്യങ്ങൾ കെട്ടിപ്പടുക്കണം.
ഡിജിറ്റൽ ടെക്നോളജി വ്യാപകമായതോടെ ഒന്നും വായിക്കേണ്ട ആവശ്യമില്ലെന്ന ചിന്താധാരകളുണ്ട്. എഡിറ്റ് ചെയ്യപ്പെടാതെ കിട്ടുന്ന ഇത്തരം വിജ്ഞാനമാണ് അന്തിമമെന്ന് കരുതരുതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഥമ ദേശത്തുടി പുരസ്കാരം സെബാസ്റ്റ്യന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്മാരക പ്രഭാഷണം പ്രദീപ് പനങ്ങാട് നിർവഹിച്ചു. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ പ്രഫ. ടി.കെ.ജി. നായർ, ഡോ. പഴകുളം സുഭാഷ്, പ്രഫ. മാലൂർ മുരളീധരൻ, സുഖദ നെല്ലിക്കൽ, ഡോ. എം.എസ്. പോൾ, വിനോദ് ഇളകൊള്ളൂർ എന്നിവർ സംസാരിച്ചു. സാംസ്കാരിക സെമിനാർ പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. എ. ഗോകുലേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങ് കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കണിമോൾ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.