നെരൂദയുടെ മരണം കൊലപാതകം; ഉറങ്ങുമ്പോൾ വയറ്റിൽ ആരോ കുത്തിെവച്ചുവെന്ന വാക്കുകൾ ശരിവെക്കുകയാണിപ്പോൾ
text_fieldsനൊബേൽ പുരസ്കാര ജേതാവ് കൂടിയായ പാബ്ലോ നെരൂദ വിഷം ഉള്ളിൽ ചെന്നാണ് മരണപ്പെട്ടതെന്ന് ഫോറന്‍സിക് പഠനം. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട സംശയത്തിന് തിരശ്ശീല വീഴുകയാണ്. ആഗസ്റ്റോ പിനോഷെയുടെ പട്ടാള അട്ടിമറി കഴിഞ്ഞ് 12 ദിവസത്തിനുശേഷമായിരുന്നു നെരൂദയുടെ മരണം. അതുവരെ ചിലെയുടെ പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെ നെരൂദയുടെ ആത്മമിത്രമായിരുന്നു. എന്നാൽ, ആ വർഷം സിഐഎ -യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി കൊട്ടാരത്തിൽ ബോംബ് വീണു, അലെൻഡെ കൊല്ലപ്പെട്ടു. 12 ദിവസങ്ങൾക്ക് ശേഷമായിരുന്നു നെരൂദയുടെ മരണം .1973 സെപ്റ്റംബർ 23ന് സാന്തിയാഗോയിലെ ആശുപത്രിയിൽ. പോഷകാഹാര കുറവും അർബുദവുമാണ് നെരൂദയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ, നെരൂദയുടെ മരണം കൊലപാതകമാണോയെന്ന് അന്ന് തന്നെ സംശയം ഉയർന്നിരുന്നു.
വർഷങ്ങളോളം നെരൂദയുടെ മരണത്തെ ചൊല്ലിയുള്ള ചർച്ചകൾ തുടർന്നു. 10 വർഷം മുമ്പ് നെരൂദയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് ചിലിയൻ ജഡ്ജി അനുവാദം നൽകി. അനുവാദം വാങ്ങിയെടുക്കുന്നതിൽ നിർണായകമായത് നെരൂദയുടെ ഡ്രൈവറുടെ വെളിപ്പെടുത്തലായിരുന്നു. ഉറങ്ങുമ്പോൾ തെൻറ വയറ്റിൽ ആരോ കുത്തിവച്ചുവെന്ന് മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നെരൂദ തന്നെ ഫോണിൽ വിളിച്ച് പറഞ്ഞു എന്നായിരുന്നു ഡ്രൈവർ മാനുവൽ അരായയുടെ വെളിപ്പെടുത്തൽ.
ജഡ്ജിയുടെ അനുമതി ലഭിച്ചതോടെ നാല് രാജ്യങ്ങളിലെ ലബോറട്ടറികളിലേക്ക് അദ്ദേഹത്തിെൻറ മൃതദേഹത്തിെൻറ അവശിഷ്ടങ്ങൾ പരിശോധിക്കാൻ അയച്ചു. ഒടുവിൽ, ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിൽ നെരൂദയുടെ എല്ലുകളിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയ കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അഭിഭാഷകൻ കൂടിയായ റെയ്സ് സ്പാനിഷ് വാർത്താ ഏജൻസിയായ എഫെയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.