ചെമ്മീനിന്റെ ജാപ്പനീസ് വിവർത്തക തക്കാക്കോ അന്തരിച്ചു
text_fieldsകൊച്ചി: തകഴിയുടെ ചെമ്മീൻ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസായിരുന്നു. രാവിലെ 11ന് കൂനമ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്. 23ാം വയസിലാണ് തക്കാക്കോ കേരളത്തിലെത്തിയത്.
1967ൽ ഷിപ്പിങ് കോർപേറഷേൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം കൂനമ്മാവ് സ്വദേശി തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചു. അങ്ങനെ കേരളത്തിന്റെ മരുമകളായി. ഭർത്താവാണ് ചെമ്മീനെ പരിചയപ്പെടുത്തിയത്. ആദ്യം ചെമ്മീനിന്റെ ഇംഗ്ലീഷ് കോപ്പി നൽകി. പുസ്തകം വായിച്ചപ്പോൾ തന്റെ നാടിനും ആ പുസ്തകം പരിചയപ്പെടുത്തണമെന്ന് തക്കാക്കോക്ക് തോന്നി. അങ്ങനെ തകഴിയെ നേരിൽ കണ്ട് അനുവാദം വാങ്ങി. 1967ൽ പരിഭാഷ പൂർത്തിയാക്കി. എബി എന്ന പേരിലായിരുന്നു പരിഭാഷ. എന്നാലത് പുസ്തക രൂപത്തിൽ ഇറങ്ങിയില്ല. മലയാളത്തെ ഏറെ ഇഷ്ടപ്പെട്ട തക്കാക്കോ മലയാളം പഠിക്കുകയും ചെയ്തു. കൂനമ്മാവ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്.
ഏതാനും വര്‍ഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍പ്പെട്ട് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.