കെ. ജയകുമാറുമായുള്ള അടുപ്പം ഒരു ന്യായാധിപനും തടവുപുള്ളിയുമായിട്ടുള്ള ബന്ധമാണെന്ന് ജോയ് മാത്യൂ
text_fieldsകെ. ജയകുമാറുമായുള്ള അടുപ്പം ഒരു ന്യായാധിപനും തടവുപുള്ളിയുമായിട്ടുള്ള ബന്ധമാണെന്ന് ചലചിത്ര താരവും ആക്ടിവിസ്റ്റുമായ ജോയ് മാത്യൂ. കെ. ജയകുമാർ എന്ന എഴുത്തുകാരനെയാണോ ഉദ്യോഗസ്ഥ ദുഷ്‌പ്രമാണിത്തം തൊട്ടുതീണ്ടാത്ത സിവിൽ സർവീസ്കാരനെയാണോ ഗാന രചയിതാവിനെയാണോ അതോ അദ്ദേഹത്തിലെ കവിയെയാണോ ഇനി അതുമല്ലെങ്കിൽ വാഗ്‌വൈഭവം കൊണ്ട് സദസ്സിനെ വരുതിയിലാക്കുന്ന പ്രഭാഷണ ചാതുര്യനെയാണോ ഏതാണ് എന്നെ ആകർഷിക്കുന്നത് എന്ന് ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകും.
കാരണം ഇപ്പറഞ്ഞ മേഖ ലകളിലെല്ലാം കെ .ജയകുമാർ എന്ന വ്യക്തിത്വം എനിക്ക് ഏറെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് വ്യക്തിപരമായി ഞങ്ങൾ തമ്മിലുള്ള അടുപ്പം ഒരു ന്യായാധിപനും തടവുപുള്ളിയുമായിട്ടുള്ള ബന്ധമാണ്. കെ. ജയകുമാറിെൻറ ‘‘കവികൾക്ക് കവിയായ ധിക്കാരം’’ എന്ന പുസ്തകത്തിെൻറ ആദ്യപതിപ്പിെൻറ കവർ പ്രകാശനം ചെയ്തുകൊണ്ട് ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് ജോയ് മാത്യൂ ജയകുമാറുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുന്നത്.
കുറിപ്പ് പൂർണ രൂപത്തിൽ:
കെ .ജയകുമാർ എന്നെഴുതാൻ തുടങ്ങിയപ്പോൾ എനിക്ക് സംശയമായി .അദ്ദേഹത്തിന്റെ പേരിന് മുൻപിൽ ഒരു “ഡോ “ചേർക്കേണ്ടതുണ്ടോ?” .ഇന്ന് കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ “ഡോ “ പദവി .സിവിൽ സർവ്വീസ് പരീക്ഷ എഴുതി വിജയകരമായി പാസ്സായിട്ടും പേരിന്റെ കൂടെ ഐ.എ.എസ് എന്ന് തൂക്കിയിടാൻ മടിക്കുന്ന ആളാണല്ലോ ഇദ്ദേഹം എന്നത്കൊണ്ട് ഇനി ഒരു ഡോക്ടറേറ്റ്ഉണ്ടെങ്കിൽപ്പോലും (അതിനുള്ള എല്ലാ യോഗ്യതയും ഉള്ളയാളാണ് ഇദ്ദേഹം)പേരിനു മുൻപിൽ “ഡോ “ വെച്ചാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ നിലയിൽ അതൊരു കുറച്ചിലായിപ്പോകും.
കെ. ജയകുമാർ എന്ന എഴുത്തുകാരനെയാണോ ഉദ്യോഗസ്ഥ ദുഷ്‌പ്രമാണിത്തം തൊട്ടുതീണ്ടാത്ത സിവിൽ സർവ്വീസ്കാരനെയാണോ ഗാന രചയിതാവിനെയാണോ അതോ അദ്ദേഹത്തിലെ കവിയെയാണോ ഇനി അതുമല്ലെങ്കിൽ വാഗ്‌വൈഭവം കൊണ്ട് സദസ്സിനെ വരുതിയിലാക്കുന്ന പ്രഭാഷണ ചാതുര്യനെയാണോ ഏതാണ് എന്നെ ആകർഷിക്കുന്നത് എന്ന് ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകും .കാരണം ഇപ്പറഞ്ഞ മേഖ ലകളിലെല്ലാം കെ .ജയകുമാർ എന്ന വ്യക്തിത്വം എനിക്ക് ഏറെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ്
വ്യക്തിപരമായി ഞങ്ങൾ തമ്മിലുള്ള അടുപ്പം ഒരു ന്യായാധിപനും തടവുപുള്ളിയുമായിട്ടുള്ള ബന്ധമാണ് .(രസകരമായ അക്കഥ ഞാൻ എഴുതിയിട്ടുണ്ട്) ഔദ്യോഗിക കാര്യങ്ങളിൽ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത ഒരു ന്യായാധിപനും രാഷ്ട്രീയ വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു തടവുകാരനുമായുള്ള ക്ലാസ്സിക് ബന്ധമായിട്ടാണ് ഞാനതിനെ കണ്ടത് . അത് എനിക്കദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിപ്പിക്കുവാനേ ഉതകിയുള്ളൂ ,അദ്ദേഹത്തിനും അങ്ങിനെയാവാനേ തരമുള്ളൂ അല്ലെങ്കിൽ പാപിയായ എന്നെകൊണ്ട് ഈ വിശുദ്ധപുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുവാൻ അദ്ദേഹം പ്രസാധകന് അനുവാദം കൊടുക്കുമോ
വിശുദ്ധപുസ്തകം എന്ന് പറയുവാൻ കാരണം അത് ഭാഷയുടെ പിതാവായ എഴുത്തച്ഛനെ ക്കുറിച്ചായതിനാലാണ് - ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ട് ! എഴുത്തച്ഛനെക്കുറിച്ച് പലരും പലതും എഴുതി.സച്ചിദാനന്ദൻ നാൽപ്പത് വർഷങ്ങൾക്ക് മുൻപ് “എഴുത്തച്ഛനെഴുതുമ്പോൾ “എന്ന ദീർഘ കവിതയെഴുതി ഇയടുത്തകാലത്ത് ജയകുമാർ തന്നെ അതേ പേരിൽ ഒരു പുസ്തകമെഴുതി .എന്തായാലും അതുപോലുള്ള ഒന്നായിരിക്കില്ല ഇപ്പുസ്തകം എന്ന് ഞാൻ ഉറപ്പിക്കുന്നു.കാരണം എഴുത്തുകാരനിലുള്ള വിശ്വാസം. ആഹ്ലാദപൂർവ്വം ഞാൻ “കവികൾക്ക് കവിയായ ധിക്കാരം “
എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ കവർ പ്രകാശനം ചെയ്യുന്നു (ഇനിയും പല പതിപ്പുകളും പലരും പ്രകാശനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇപ്പറഞ്ഞതിന്റെ വ്യംഗ്യം ). ഉദാഹരണത്തിന് “കവികൾക്ക് കവിയായ ധിക്കാരം “എന്ന പുസ്തകത്തിന്റെ ഒരു കോപ്പി ഞാനിപ്പോൾതന്നെ ബുക്ക് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.