വോട്ട് ചെയ്യില്ലെന്ന് 65 കഴിഞ്ഞവർ; ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാമെന്ന് സർക്കാറിനോട് കെ.ആർ മീര
text_fieldsകോഴിക്കോട്: ലോക്ഡൗൺ കാലത്തെ പ്രായമേറിയവരുടെ ദുരിതങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്ന് കെ.ആർ മീര. ലോക്ഡൗൺ ആരംഭിച്ചത് മുതൽ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സീനിയര്‍ സിറ്റിസണ്‍സിനെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നാണ് മീരയുടെ പരാതി.
ഇവരുടെ ഒറ്റപ്പെടലും ഡിപ്രഷനും നേരിടാന്‍ ആലോചനകളും നടപടികളും ഉണ്ടാകാത്തതു സാമൂഹികമായ ഒരു കുറ്റകൃത്യമാണെന്നും അവർ പറയുന്നു. ഭരണകര്‍ത്താക്കളില്‍ ഭൂരിപക്ഷവും അറുപത്തിയഞ്ചു കഴിഞ്ഞവരാണെങ്കിലും സമപ്രായക്കാരുടെ വിഷമം അവര്‍ ശ്രദ്ധിക്കുന്നില്ല. അറുപത്തിയഞ്ചു കഴിഞ്ഞവര്‍ക്കു മേലില്‍ വോട്ടു ചെയ്യില്ലെന്നും അറുപത്തിയഞ്ചു കഴിഞ്ഞവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് തന്‍റെ വീട്ടിലെ സീനിയർ സിറ്റിസൺ എന്നും മീര പറയുന്നു.
മീരയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
ലോക് ഡൗണ്‍ കാലം ആരംഭിച്ചതു മുതല്‍ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പക്ഷേ, ഈ കാലത്തെ നേരിടാന്‍ സീനിയര്‍ സിറ്റിസണ്‍സിനെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളിലോ പ്രധാനമന്ത്രിയുടെ ടി.വി––റേഡിയോ സന്ദേശങ്ങളിലോ ഈ വിഷയം പരിഗണിക്കപ്പെടുന്നില്ല.
അരവര്‍ഷമായി നമ്മുടെ നാട്ടിലെ സാധാരണക്കാരായ സീനിയര്‍ സിറ്റിസണ്‍സ് വീട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ട്. ഇനിയെത്ര നാള്‍ എന്നതിനു നിശ്ചയവുമില്ല.
യാത്ര ചെയ്യാനും മറ്റു മനുഷ്യരോട് ഇടപെടാനും സംസാരിക്കാനും ഏറ്റവും കൂടുതല്‍ താല്‍പര്യം തോന്നുന്ന പ്രായമാണ് അത്.
വീടിനകത്ത് ഒതുങ്ങാന്‍ നിര്‍ബന്ധിതരായ സീനിയര്‍ സിറ്റിസണ്‍സിന്‍റെ ഒറ്റപ്പെടലും ഡിപ്രഷനും നേരിടാന്‍ കൂട്ടായ ആലോചനകളും നടപടികളും ഉണ്ടാകാത്തതു സാമൂഹികമായ ഒരു കുറ്റകൃത്യമാണ്.
ഭരണകര്‍ത്താക്കളില്‍ ഭൂരിപക്ഷവും അറുപത്തിയഞ്ചു പ്രായപരിധി കഴിഞ്ഞവരാണെങ്കിലും അവരിപ്പോഴും ജനങ്ങള്‍ക്ക് ഇടയിലായതു കൊണ്ടു സമപ്രായക്കാരുടെ വിഷമം അവര്‍ ശ്രദ്ധിക്കുന്നില്ല.
എന്‍റെ വീട്ടിലെ സീനിയര്‍ സിറ്റിസണ്‍ ക്ഷുഭിതയാണ്.
അറുപത്തിയഞ്ചു കഴിഞ്ഞവര്‍ക്കു മേലില്‍ വോട്ടു ചെയ്യില്ലെന്നും അറുപത്തിയഞ്ചു കഴിഞ്ഞവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
വോട്ടവകാശമുള്ള കക്ഷികളാണ്. നേതാക്കള് ശ്രദ്ധിച്ചാല് അവര്ക്കു നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.