കവി വേഷത്തിൽ നിറഞ്ഞാടി കലാമണ്ഡലം ഗോപി
text_fieldsചെറുതുരുത്തി: പത്മശ്രീ കലാമണ്ഡലം ഗോപിയുടെ ആദ്യ കവിത സമാഹാരമായ 'അമ്മ'യുടെ പ്രകാശനം കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നപ്പോൾ സാക്ഷിയാകാനെത്തിയവരിൽ പ്രമുഖരേറെ. മന്ത്രി കെ. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷ വഹിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി.
കലാമണ്ഡലം ഭരണസമിതി അംഗം എൻ.ആർ. ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണന് നൽകി കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. വള്ളത്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, വി. കലാധരൻ, എം.വി. ശ്രീകുമാർ, വി. മുരളി, പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, കലാമണ്ഡലം വിനോദ് എന്നിവർ സംസാരിച്ചു. മിനി ബാനർജി സ്വാഗതവും പി.ആർ.ഒ ഇൻചാർജ് പി.വി. രഞ്ജിനി നന്ദിയും പറഞ്ഞു. മിനി ബാനർജിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടവും കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ച കല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.