കണ്ണൂർ സർവകലാശാല സാഹിത്യോത്സവം; ന്യൂസ് ക്ലിക്ക് എഡിറ്ററെ മുഖ്യാതിഥിയാക്കിയത് വിവാദത്തിൽ, വിശദീകരണം തേടി വൈസ് ചാൻസലർ
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല സാഹിത്യോത്സവ നടത്തിപ്പ് വിവാദത്തിൽ. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ രംഗത്ത്. സാഹിത്യോത്സവത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് പ്രബീർ പുരകായസ്ത എത്തിയത്. ഇതേ തുടർന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ .കെ. കെ. സജു പരിപാടിയിൽ പങ്കെടുത്തില്ല.
കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണ് കഴിഞ്ഞ മൂന്നു ദിവസം നീണ്ട് നിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാ താരം നിഖിലാ വിമൽ എത്തുമെന്നായിരുന്നു അറിയിപ്പ്.
ബുധനാഴ്ച 11-മണിയോടെയാണ് മാറ്റം ൈവസ് ചാൻസലർ അറിഞ്ഞത്. ഇതോടെ വി.സി പരിപാടിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പ്രബീർ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായെന്നതിൽ വിദ്യാർഥി ക്ഷേമകാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.
ദില്ലി പൊലീസ് പുരകായസ്തയ്ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വൈസ് ചാൻസലറുടെ നടപടിയും വിമർശനത്തിനിടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.