കഥകളുറങ്ങാത്ത വീട്
text_fieldsകൂട്ടുകുടുംബത്തിന്റെ
ഉമ്മറക്കോലായിക്ക്
പറയാനുണ്ട്..
താളം മുറിഞ്ഞുപോയ
ഒരായിരം കഥകൾ
വേഷപ്പകർച്ചയുടെ
കണ്ണികൾ
പിടിച്ചായിരുന്നു
ഓരോ ജീവിതവും
തള്ളിനീക്കിയിരുന്നത്.
മുട്ടിട്ടിഴയുന്ന കുരുന്നു
തേങ്ങലുകൾ
അങ്ങിങ്ങായി
അലയടിച്ചുയരുന്നു.
ഇല്ലായ്മയുടെയും
വല്ലായ്മയുടെയും
മുഖങ്ങൾ
കഞ്ഞിപ്പാത്രത്തിലെ
സ്ഥിരം വിരുന്നുകാരാ-
യിരുന്ന കാലം
ഊതിക്കെട്ടിയ
പരിഭവങ്ങൾ
തലയണക്ക്
പകരമാകുമ്പോൾ..
ഒറ്റത്തടിയായ് വളർന്ന
വന്മരത്തിന്റെ
ചില്ലകൾ ഉണങ്ങാൻ
തുടങ്ങുന്നു..
വീതിച്ചുകിട്ടിയ
ഇത്തിരി മണ്ണുമായ്
പരക്കെപ്പാഞ്ഞകലുന്ന
ബന്ധങ്ങൾ...
കഥയറിയാതെ
ഉരുളുന്നുണ്ടെവിടെയോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.