ആർ.എസ്. ഭാസ്കറിന് കേന്ദ്രസാഹിത്യ പുരസ്കാരം
text_fieldsമട്ടാഞ്ചേരി: മികച്ച കൊങ്കണി കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ആർ.എസ്. ഭാസ്കർ അർഹനായി. ''യുഗപരിവർത്തനാചൊ യാത്രി'' എന്ന കവിത സമാഹാരത്തിനാണ് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്. കേരൾഭൂയ് ദീർഘ കവിത, അക്ഷർമാല, കൊങ്കണി മലയാളം ഭാഷാ പരിചയ് എന്നിവയാണ് മുഖ്യ കൃതികൾ.
ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു, ബ്രഹ്മർഷി ശ്രീനാരായണഗുരു, വാഴക്കുല, ദൈവദശകം, ഗൗരി എന്നീ കൃതികൾ കൊങ്കണിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കൊങ്കണി കഥകൾ മലയാളത്തിലേക്കും ഭാഷാന്തരം ചെയ്തു. 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു' കൃതിയുടെ കൊങ്കണി വിവർത്തനത്തിന് 2003 വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ഫോർട്ട്കൊച്ചി സ്വദേശിയായ ഭാസ്കർ കൊച്ചി സർവകലാശാല മുൻ ഉദ്യോഗസ്ഥനാണ്. രാധാമണിയാണ് ഭാര്യ. മകൻ ഡോ. ബി. രാജീവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.