എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsവിവർത്തകനും നിരൂപകനുമായ എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ‘ആശാെൻറ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. വിവർത്തനത്തിനുള്ള അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി സമിതിയിലേക്ക് തിരഞ്ഞെടുത്തു.
1940 സെപ്റ്റംബർ 27ന് പത്തനംതിട്ട ജില്ലയിൽ കീക്കൊഴൂർ ഗ്രാമത്തിലാണ് എം.തോമസ് മാത്യുവിെ ൻറ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളം എംഎ പാസായി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, ചിറ്റൂർ ഗവ. കോളജ്, കാസർകോട് ഗവ. കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ലക്ചറർ, പ്രഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ഗവ.കോളജ്, പട്ടാമ്പി ശ്രീ നീലകണ്ഠശർമ സ്മാരക സംസ്കൃത കോളജ്, മൂന്നാർ ഗവ. കോളജ് എന്നീ സ്ഥാപനങ്ങളുടെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
1996–ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു. ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, എന്റ വാൽമീകമെവിടെ, സാഹിത്യദർശനം, ആത്മാവിന്റെ മുറിവുകൾ, ന്യൂ ഹ്യൂമനിസം (തർജ്ജമ), ആർ.യു.ആർ (തർജ്ജമ) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.