കോവിഡിന്‍റെ പേരിൽ കേരളം അനാവശ്യഭീതി പരത്തുന്നു, ഡൽഹിയെ കണ്ട് പഠിക്കൂ- സച്ചിദാനന്ദൻ
text_fieldsന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിൽ കേരളം ഡൽഹിയെ കണ്ട് പഠിക്കണമെന്നു കവി സച്ചിദാനന്ദൻ. കോവിഡിന്‍റെ പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. കേരളത്തിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായി ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ഡൽഹിയിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തെ അപേക്ഷിച്ച് ഡൽഹി ശാന്തമാണ്. രോഗമുണ്ടെങ്കിലും ജനങ്ങളിൽ ഭീതിയില്ലെന്നും ആളുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. കേരളത്തിന് ഡൽഹിയിൽ നിന്നും നിരവധി കാര്യങ്ങൾ പാഠിക്കാനുണ്ടെന്നും ഇവിടെ പൊലീസിന്‍റെ ഇടപെടൽ കൂടുതലാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
പകർച്ചവ്യാധിയോടുള്ള കേരളത്തിന്റെയും ഡൽഹിയുടേയും സമീപനത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?, രണ്ട് സ്ഥലങ്ങളും ഒരേ ജനസംഖ്യയുള്ള (യഥാക്രമം 3.6, 3 ദശലക്ഷം) ഈ വ്യത്യാസം സർക്കാർ മനോഭാവത്തിലാണോ അതോ ജനങ്ങളുടെതാണോ എന്ന് എനിക്കറിയില്ല: ഡൽഹിയിൽ എനിക്ക് കൂടുതൽ ശാന്തത തോന്നുന്നു; എനിക്ക് മാത്രമല്ല, ഇവിടെയുള്ള എല്ലാവർക്കും.
ഇവിടെ രോഗമുണ്ടെങ്കിലും കേരളത്തിലേതു പോലെ ഭയപ്പാടില്ല. ഇവിടെയുള്ളവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യുന്നു. ആവശ്യത്തിനു പുറത്തുപോവുന്നു. മുൻകരുതലുണ്ടെങ്കിലും ആർക്കും ഭയമോ ഭീതിയോ ഇല്ല. മുൻകരുതലുണ്ട്, പക്ഷേ ഭയമില്ല, അതിനാൽ ആഘാതവുമില്ല. രോഗികൾക്ക് ഒറ്റപ്പെടലോ ഭയമോ വെറുപ്പോ തോന്നുന്നില്ല. കേരളത്തിൽ ഞാൻ കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായി ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ധാരണയും സന്നദ്ധതയും തീർച്ചയായും ഇവിടെ കൂടുതൽ സഹാനുഭൂതിയുണ്ട്.
പോലിസിന്റെ പങ്ക് ഇവിടെ വളരെ കുറവാണ്, കേരളത്തിൽ നിന്ന് വ്യത്യസ്തമായി ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ റൂട്ട് മാർച്ചുകൾ പോലും നടന്നിട്ടുണ്ട്. മിക്കപ്പോഴും കണ്ടൈൻമെന്റ് സോണുകൾ പോലും തിരഞ്ഞെടുക്കുന്നത് പോലിസാണ്. കേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധിവരെ പോലിസിന്റെ അമിതാവേശവും ഒറ്റപ്പെടൽ ഭയവും ഇരയെ കുറ്റപ്പെടുത്തുന്നതുമാണ്. ഒരുപക്ഷേ ഇവിടെ കേരളത്തിന് പാഠങ്ങളുണ്ടാകാമെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.