സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും വിശിഷ്ടാംഗത്വം
text_fieldsതൃശൂർ: 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. എം.എം. ബഷീറിനും എൻ. പ്രഭാകരനുമാണ് അക്കാദമി ഫെല്ലോഷിപ്. 50,000 രൂപയും രണ്ട് പവന്റെ പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരമെന്ന് പ്രസിഡന്റ് സച്ചിദാനന്ദൻ അറിയിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ആറ് പേർക്ക് നൽകും. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ. രതീ സാക്സേന, ഡോ. പി.കെ. സുകുമാരൻ എന്നിവരാണ് അർഹരായത്. വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തിക്കാണ് നോവൽ പുരസ്കാരം. എൻ.ജി. ഉണ്ണികൃഷ്ണന്റെ കടലാസുവിദ്യ കവിത വിഭാഗത്തിലും, പി.എസ്. മാത്യൂസിന്റെ മുഴക്കം ചെറുകഥ വിഭാഗത്തിലും എമിൽ മാധവിയുടെ കുമരു നാടക വിഭാഗത്തിലും അവാർഡ് നേടി.
ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ ബി.ആർ.പി ഭാസ്കറിന്റെ ‘ന്യൂസ് റൂം’ അവാർഡിന് അർഹമായി. ‘മാധ്യമം’ ആഴ്ചപ്പതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് ഇവർക്കുള്ള പുരസ്കാരം. ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ മറ്റ് കൃതികൾ: എത്രയെത്ര പ്രേരണകൾ - എസ്. ശാരദക്കുട്ടി(സാഹിത്യ വിമർശനം), ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ - ജയന്ത് കാമിച്ചേരിൽ (ഹാസസാഹിത്യം), ഭാഷാസൂത്രണം: പൊരുളും വഴികളും - സി.എം. മുരളീധരൻ, മലയാളി ഒരു ജനിതക വായന - കെ. സേതുരാമൻ (വൈജ്ഞാനിക സാഹിത്യം), ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം - സി. അനൂപ്, മുറിവേറ്റവരുടെ പാതകൾ - ഹരിത സാവിത്രി (യാത്രാവിവരണം), വി. രവികുമാർ - ബോദ് ലേർ (വിവർത്തനം), ചക്കര മാമ്പഴം - ഡോ. വി.കെ. ശ്രീകുമാർ (ബാലസാഹിത്യം).
എൻഡോവ്മെന്റ് അവാർഡുകൾ
ഐ.സി. ചാക്കോ അവാർഡ് - ഡോ. പി.പി. പ്രകാശൻ - ഭാഷാസാഹിത്യപഠനം: സൗന്ദര്യവും രാഷ്ട്രീയവും, സി.ബി. കുമാർ അവാർഡ് - ജി.ബി. മോഹൻതമ്പി - തെരഞ്ഞെടുത്ത ലേഖനങ്ങൾ, കെ.ആർ. നമ്പൂതിരി അവാർഡ് - ഷൗക്കത്ത് - ഹൃദയം തൊട്ടത്, ജി.എൻ. പിള്ള അവാർഡ് - വിനിൽ പോൾ - അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം, കുറ്റിപ്പുഴ അവാർഡ് - പി. പവിത്രൻ -കോളനിയനന്തരവാദം: സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും, കനകശ്രീ അവാർഡ് - അലീന - സിൽക് റൂട്ട്, ഗീതാഹിരണ്യൻ അവാർഡ് (ചെറുകഥ) - കെ. അഖിൽ - നീലച്ചടയൻ, തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - വി.കെ. അനിൽകുമാർ - എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആധ്യാത്മിക പ്രതിരോധ പാരമ്പര്യവും, പ്രഫ. എം. അച്യുതൻ സ്മാരക എൻഡോവ്മെന്റ് - പി.വി. സജീവ്, ജാതിരൂപകങ്ങൾ: മലയാളാധുനികതയെ വായിക്കുമ്പോൾ, 2020ലെ വിലാസിനി അവാർഡ് - ഡോ. പി.കെ. പോക്കർ, വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീലവെളിച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.