കേരള സാഹിത്യ അക്കാദമി പുരസ്കാരം പാലക്കീഴ് നാരായണന് സമ്മാനിച്ചു
text_fieldsമേലാറ്റൂർ: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പ്രഫ. പാലക്കീഴ് നാരായണൻ ഏറ്റുവാങ്ങി. ശാരീരിക അവശതയിൽ കഴിയുന്നതിനാൽ അദ്ദേഹത്തിെൻറ വസതിയിൽ അക്കാദമി ഭാരവാഹികളെത്തി പുരസ്കാരം സമ്മാനിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ 30,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം പാലക്കീഴിന് കൈമാറി. നൂറ് ശതമാനം അർപ്പണ ബോധത്തോടെ നമ്മുടെ ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും വേണ്ടി പ്രവർത്തിച്ച പാലക്കീഴിന് അവാർഡ് സമ്മാനിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് വൈശാഖൻ പറഞ്ഞു.
സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, പ്രഫ. എം.എം. നാരായണൻ, സാഹിത്യകാരൻ അശോകൻ ചരുവിൽ, പു.ക.സ ജില്ല സെക്രട്ടറി വേണു പാലൂർ, ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ, പാലക്കീഴ് പരമേശ്വരൻ, പി.എം. സാവിത്രി എന്നിവർ പങ്കെടുത്തു.
കേരള സാഹിത്യ അക്കാദമിയുടെ 2019ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണ് മുൻ ഗ്രന്ഥാലോകം പത്രാധിപർ കൂടിയായ പാലക്കീഴിനെ തേടിയെത്തിയത്. കോവിഡിെൻറ പശ്ചാതലത്തിൽ പുരസ്കാരം കൈമാറൽ ചടങ്ങ് നീണ്ടുപോവുകയായിരുന്നു. തുടർന്നാണ് വീട്ടിലെത്തി കൈമാറിയതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.