കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം
text_fieldsതൃശൂര്‍: എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. 50,000 രൂപയും രണ്ട് പവെൻറ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തില്‍ പ്രസിഡൻറ് വൈശാഖനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അവാര്‍ഡ് സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും. സമഗ്രസംഭാവന പുരസ്കാരത്തിന് കെ.കെ. കൊച്ച്, മാമ്പുഴ കുമാരന്, കെ.ആര്. മല്ലിക, സിദ്ധാർഥന് പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാന് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അക്കാദമി അവാര്‍ഡുകള്‍ നേടിയവർ (25,000 രൂപയും സാക്ഷ്യപത്രവും ഫലകവും): ഒ.പി. സുരേഷ് (താജ്മഹല്‍- കവിത), പി.എഫ്. മാത്യൂസ് (അടിയാളപ്രേതം- നോവല്‍), ഉണ്ണി ആര്. (വാങ്ക്- ചെറുകഥ), ശ്രീജിത്ത് പൊയില്‍ക്കാവ് (ദ്വയം- നാടകം), ഡോ. കെ.പി. സോമന് (വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന- സാഹിത്യവിമര്‍ശനം), ഡോ. ടി.കെ. ആനന്ദി (മാര്‍ക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം- വൈജ്ഞാനിക സാഹിത്യം), കെ. രഘുനാഥന് (മുക്തകണ്ഠം വി.കെ.എന്‍- ജീവചരിത്രം/ ആത്മകഥ), വിധു വിന്‍സെൻറ് (ദൈവം ഒളിവില്‍പോയ നാളുകള്‍- യാത്രവിവരണം), അനിത തമ്പി (റാമല്ല ഞാന്‍ കണ്ടു), സംഗീത ശ്രീനിവാസന് (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍- രണ്ടുപേരും വിവര്‍ത്തനം), പ്രിയ എ.എസ് (പെരുമഴയത്തെ കുഞ്ഞിതളുകള്‍- ബാലസാഹിത്യം), ഇന്നസെൻറ് (ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും- ഹാസസാഹിത്യം).
അക്കാദമിയുടെ വിവിധ എന്‍ഡോവ്മെൻറുകൾ നേടിയവർ: പ്രഫ. പി. നാരായണ മേനോന്, പ്രഫ. ജെ. പ്രഭാഷ്, ടി.ടി. ശ്രീകുമാര്‍, ഡോ. വി. ശിശുപാലപ്പണിക്കര്‍, ചിത്തിര കുസുമന്‍, കെ.എന്‍. പ്രശാന്ത്, കേശവന് വെളുത്താട്ട്, വി. വിജയകുമാര്‍, എം.വി. നാരായണന്, എസ്.എസ്. ഗീതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.