കേസരി മുന്നോട്ടുവെച്ചത് ഏകലോക ആശയം -കെ. സച്ചിദാനന്ദൻ
text_fieldsപറവൂർ: ഏക ലോകത്തെക്കുറിച്ച ആശയം മുന്നോട്ടുവെച്ച പണ്ഡിതശ്രേഷ്ഠനാണ് കേസരി എ. ബാലകൃഷ്ണപിള്ളയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ. പറവൂരിൽ കേസരി എ. ബാലകൃഷ്ണപിള്ളയുടെ 133ാം ജന്മവാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനയാന്വിതനും വിവേകിയുമായ കേസരി കാലത്തെ മുൻകൂട്ടി കാണാൻ കഴിവുണ്ടായിരുന്ന ധിഷണാശാലിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എസ്. ശർമ അധ്യക്ഷത വഹിച്ചു.
'യുദ്ധവും സമാധാനവും' വിഷയത്തിൽ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര പ്രഭാഷണം നടത്തി. കേസരി സ്മാരക ട്രസ്റ്റ് ഭാരവാഹി എസ്.പി. നായരെ മംഗളപത്രം സമർപ്പിച്ച് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിപ്പി പള്ളിപ്പുറം ആദരിച്ചു.
സംഘാടകസമിതി സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ, ഡോ. സുനിൽ പി. ഇളയിടം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, ടി.ആർ. ബോസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, യേശുദാസ് പറപ്പിള്ളി, ഷാരോൺ പനക്കൽ, സി.എ. രാജീവ്, എം.എം. പൗലോസ് എന്നിവർ സംസാരിച്ചു. മാടവന പറമ്പിലെ കേസരി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം തെയ്യം, കാവടി എന്നിവയുടെ അകമ്പടിയോടെ 'മനുഷ്യനാകണം' എന്ന കേസരിയുടെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന സന്ദേശവുമായി സ്മൃതിയാത്രയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.