'ചാത്തു'വിന് വേണ്ടി പറയാൻ ഇനി ഖാദർക്കയില്ല
text_fieldsകോഴിക്കോട്: തെൻറ പ്രിയ കഥാപാത്രത്തിനു വേണ്ടി ചോദിക്കാനും പറയാനും ഇനി കഥാകാരനില്ല. യു.എ. ഖാദറിെൻറ ചാത്തു എന്ന കഥാപാത്രമാണ് മാനാഞ്ചിറ സ്ക്വയറിലെ ലിറ്റററി പാർക്കിലുള്ളത്. നഗരത്തിൽ സാഹിത്യകാരന്മാരുടെ സംഗമസ്ഥലങ്ങളിൽപെട്ട പഴയ അൻസാരി പാർക്കിൽ കോഴിക്കോട്ടെ പ്രമുഖരുടെ പേരുകേട്ട കഥാപാ
ത്രങ്ങളുടെ സാഹിത്യോദ്യാനമുണ്ടാക്കുേമ്പാൾ എം.ടിയുടെയും എസ്.കെ. പൊെറ്റക്കാട്ടിെൻറയുമൊക്കെ കഥാപാത്രങ്ങൾക്കൊപ്പം യു.എ. ഖാദറിെൻറ കഥാപാത്രവും വേണമെന്ന് നഗരസഭക്ക് നിർബന്ധമുണ്ടായിരുന്നു. വരോളിക്കാവിൽ ഓലച്ചൂട്ടുതെറ എന്ന കഥയിലെ ചാത്തുവിനെതന്നെ കഥാപാത്രമാക്കാൻ അനുവാദവും വാങ്ങി. എന്നാൽ, പിന്നീട് പാർക്കിലെ മരം വീണ് ചാത്തുവിന് പരിക്കേറ്റപ്പോൾ നന്നാക്കാൻ നഗരസഭക്കായില്ല. സ്വന്തം കഥാപാത്രത്തിെൻറ ശിൽപം തകർന്നുകിടക്കുന്നത് കടുത്ത ദുഃഖമുണ്ടാക്കുന്നതായി ഖാദർ പ്രതികരിച്ചതോടെ ശിൽപോദ്യാന നവീകരണം പെട്ടെന്നായി.
ബർമയിൽ ജനിച്ച് കേരളത്തിലെത്തി കേട്ടുപഠിച്ച മലയാളത്തിൽ കഥകളെഴുതി നാടിന് പ്രിയപ്പെട്ടവനായ യു.എ. ഖാദറിനെപ്പറ്റിയുള്ള 'ഉറഞ്ഞാടുന്ന ദേശങ്ങൾ' ഡോക്യുമെൻററി കോഴിക്കോട്ട് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോഴായിരുന്നു അദ്ദേഹം ശിൽപത്തെപ്പറ്റി പ്രതികരിച്ചത്. ആകപ്പാടെ ജീവിതംതന്നെ ഒരു കഥയെന്ന് ഖാദർ പറഞ്ഞു തുടങ്ങി, 75ാം വയസ്സിൽ ബർമയിൽ പോയി പെറ്റയിടം കണ്ടുപിടിക്കുന്നതു വരെയുള്ള കാര്യങ്ങൾ വിവരിക്കുന്ന ഒരു മണിക്കൂർ നീണ്ട ചിത്രമാണ് അശ്വിനി ഫിലിം െസാസൈറ്റി, ബാങ്ക്മെൻസ് ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ അന്ന് നഗരത്തിൽ പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.