സുഹൃത്ത് തള്ളിക്കാൻ നോക്കിയത് ഖാദർക്കയുടെ അവസാനവോട്ട്
text_fields2019 മാർച്ചിലായിരുന്നു ആ കഥ. പൊക്കുന്നിലെ അക്ഷരം വീട്ടിലേക്ക് യു.എ ഖാദർ എന്ന മലയാളത്തിെൻറ പ്രിയകഥാകാരന് ഒരു സർക്കാർ വാറോല വന്നു. താങ്കളുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാതിരിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ശാരീരിക അവശതകൾ ഏറെയുണ്ടായിട്ടും കൈയിലുള്ള ആധാർകാർഡും ഇലക്ഷൻ െഎഡൻറിറ്റികാർഡും റേഷൻകാർഡുമായി ഖാദർക്ക കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നേരിെട്ടത്തി. ശ്വാസകോശ ശസ്ത്രക്രിയ കഴിഞ്ഞ് അധികകാലമായിട്ടില്ല. നല്ല വെയിലും ചൂടുമുള്ള നട്ടുച്ചയിൽ എന്നിട്ടും ഖാദർക്ക ഇലക്ട്രറൽ രജിസ്ട്രേഷൻ ഒാഫിസർക്കുമുന്നിൽ നേരിെട്ടത്തി രേഖകൾ ഹാജരാക്കി. അങ്ങനെ തെൻറ വോട്ടവകാശം ആർക്കും നിഷേധിക്കാൻ അവസരം കൊടുക്കാതെ അദ്ദേഹം മടങ്ങി.
പൊക്കുന്നിലെ വീട്ടിൽ താമസിക്കുന്നില്ലെന്ന പരാതിയിലായിരുന്നു ഇലക്ട്രറൽ രജിസ്ട്രേഷൻ ഒാഫിസിെൻറ നോട്ടിസ്. 40 വർഷമായി ആ വീട്ടിലാണ് ഖാദർക്ക താമസിക്കുന്നത് എന്ന് നന്നായി അറിയാവുന്ന അടുത്ത സുഹൃത്തായിരുന്നു പരാതിക്കാരൻ. വോട്ട് അദ്ദേഹത്തിെൻറ പാർട്ടിക്ക് കിട്ടില്ലെന്ന തോന്നലായിരുന്നു ആ പരാതിക്ക് പിന്നിൽ.
വോട്ടിന് എന്നത്തെക്കാളും വിലയുള്ള കാലമായതിനാലാണ് താൻ രേഖകളുമായി അധികൃതർക്ക് മുന്നിൽ ഹാജരായതെന്നും ഫാഷിസത്തിലേക്കാണോ ജനാധിപത്യത്തിലേക്കാണോ ഇന്ത്യ പോവേണ്ടത് എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ തനിക്കെങ്ങനെ വോട്ട് ചെയ്യാതിരിക്കാനാവുമെന്നായിരുന്നു ഖാദർക്കയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.